
വാളക്കുളം : ഗാന്ധിജയന്തി ദിനത്തിൽ നാട്ടുണർവ്വ് ഗ്രാമ യാത്രയുമായി വാളക്കുളം സ്കൂൾ . സ്കൂളിലെ ദേശീയ ഹരിതസേനയുടെയും ജൂനിയർ റെഡ് ക്രോസിന്റെയും ആഭിമുഖ്യത്തിലാണ് ‘പഠിപ്പിനൊപ്പം വെടിപ്പും’ എന്ന പേരിൽ നാട്ടുണർവ്വ് ഗ്രാമയാത്ര സംഘടിപ്പിച്ചത്. 2014 ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച ഗ്രാമ യാത്രയുടെ ഏഴാമത്തെ എഡിഷനാണ് വേങ്ങര പഞ്ചായത്തിലെ കൂരിയാട് – മാതാട് എന്ന ഗ്രാമം സാക്ഷ്യം വഹിച്ചത് . ഗാന്ധി സന്ദേശങ്ങൾ അടങ്ങിയ ലഘുലേഖകളുടെ വിതരണവും കാസ്മ ക്ലബ് കൂരിയാടിന്റെ സഹകരണത്തോടെ വീടുകളിൽ തുണിസഞ്ചി വിതരണവും ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു. വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. വിദ്യാഭ്യാസ മനഃശാസ്ത്ര വിദഗ്ധൻ നവാസ് കൂരിയാട് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം സഫീർ ബാബു,സുരേഷ് തെക്കീട്ടിൽ, ശ്രീനി എടച്ചേരി,

ഇ. മുഹമ്മദലി, PK അൻവറുദ്ധീൻ മാസ്റ്റർ, കെ. രാജേഷ്, രവീന്ദ്രൻ കൂരിയാട്, റഫീഖ് ചാക്കീരി, പി.കെ. റിയാസലി എന്നിവർ സംസാരിച്ചു.
ഹെഡ്മാസ്റ്റർ കെ. ടി. അബ്ദുല്ലത്തീഫ്, മാനേജർ ഇ.കെ അബ്ദുൽ റസാഖ്, കെ.പി.ഷാനിയാസ്, വി.ഇസ്ഹാഖ്, എ.പി, മുസ്തഫ , ടി. മുഹമ്മദ്, എം.സി. മുനീറ, പി. റാഷിദ് തുടങ്ങിയവർ നേതൃത്വം നൽകി.