Friday, October 16

Tag: Pookkipparamb school

വാളക്കുളം സ്കൂളിൽ ‘അക്ഷരപ്പച്ച’
Local news

വാളക്കുളം സ്കൂളിൽ ‘അക്ഷരപ്പച്ച’

പൂക്കിപ്പറമ്പ്: വാളക്കുളം കെ എച്ച് എം എച്ച് എസ് സ്കൂളിൽ വായന ദിനാചരണത്തിന്റെ ഭാഗമായി നല്ല പാഠം ‘അക്ഷരപ്പച്ച’ ശ്രദ്ധേയമായി. ‘അക്ഷരപ്പച്ച’ ഗ്രീൻ കോർണറിൽ പുസ്തകങ്ങൾ പ്രദർശിപ്പിച്ചു. നല്ല പാഠം വിദ്യാർത്ഥികളാണ് പുസ്തകം സമാഹരിച്ചത്. ‘അക്ഷരപ്പച്ച’ യുടെ ഭാഗമായി വായിച്ചു കഴിഞ്ഞ പുസ്തകങ്ങൾ കൂട്ടുകാരുമായി പങ്കിട്ടു. നല്ല പാഠം വിദ്യാർത്ഥികളിൽ നിന്നും പുസ്തകം ഏറ്റുവാങ്ങി ഹെഡ്മാസ്റ്റർ സജിത് കെ മേനോൻ ഉദ്ഘാടനം ചെയ്തു. കെ പി ഷാനിയാസ് മാസ്റ്റർ വായന ദിന സന്ദേശം നൽകി. പി ടി എ പ്രസിഡന്റ്‌ ശരീഫ് വടക്കയിൽ, ശംസുദ്ധീൻ, നാസർ, യു നിസാർ, പി റാഷിദ്, ഫാത്തിമത്ത് ഹാഫില, സാജിദ എന്നിവർ പ്രസംഗിച്ചു. എം പി സുഹൈൽ സ്വാഗതവും മർജാനുൽ ഫാരിസ് നന്ദിയും പറഞ്ഞു....
ഗാന്ധി മന്ത്രമോതി, നാടുണർത്തി.. വാളക്കുളം സ്കൂൾ വിദ്യാർഥികളുടെ ഗ്രാമയാത്ര
Other

ഗാന്ധി മന്ത്രമോതി, നാടുണർത്തി.. വാളക്കുളം സ്കൂൾ വിദ്യാർഥികളുടെ ഗ്രാമയാത്ര

വാളക്കുളം : ഗാന്ധിജയന്തി ദിനത്തിൽ നാട്ടുണർവ്വ് ഗ്രാമ യാത്രയുമായി വാളക്കുളം സ്കൂൾ . സ്കൂളിലെ   ദേശീയ ഹരിതസേനയുടെയും ജൂനിയർ റെഡ് ക്രോസിന്റെയും ആഭിമുഖ്യത്തിലാണ്  'പഠിപ്പിനൊപ്പം വെടിപ്പും' എന്ന പേരിൽ  നാട്ടുണർവ്വ് ഗ്രാമയാത്ര സംഘടിപ്പിച്ചത്. 2014 ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച   ഗ്രാമ യാത്രയുടെ ഏഴാമത്തെ എഡിഷനാണ് വേങ്ങര  പഞ്ചായത്തിലെ കൂരിയാട് - മാതാട് എന്ന ഗ്രാമം സാക്ഷ്യം വഹിച്ചത് . ഗാന്ധി സന്ദേശങ്ങൾ അടങ്ങിയ ലഘുലേഖകളുടെ വിതരണവും  കാസ്മ ക്ലബ് കൂരിയാടിന്റെ  സഹകരണത്തോടെ വീടുകളിൽ തുണിസഞ്ചി വിതരണവും  ലഹരി   വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു.  വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങളും  സംഘടിപ്പിച്ചു. വിദ്യാഭ്യാസ മനഃശാസ്ത്ര  വിദഗ്ധൻ നവാസ് കൂരിയാട് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.വേങ്ങര പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം സഫീർ ബാബു,സുരേഷ് തെക്കീട്ടിൽ, ശ്രീനി എടച്ചേരി,  h...