സുഹൃത്തിന് നൽകാനെന്നു പറഞ്ഞു ഏൽപ്പിച്ച ബീഫ് പൊതിക്കുള്ളിൽ കഞ്ചാവ്, പ്രവാസി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

കൊണ്ടോട്ടി: ഗൾഫിലേക്ക് പോകുന്ന സുഹൃത്തിൻ്റെ കയ്യിൽ മറ്റൊരു സുഹൃത്തിന് നൽകാൻ എന്നു പറഞ്ഞ ഇറച്ചി പാക്കറ്റിനുള്ളിൽ കഞ്ചാവ്. പൊതി ഏൽപ്പിച്ച ഒമാനൂർ സ്വദേശിയെ അറസ്റ്റ് ചെയ്തു. ഓമാനൂർ സ്വദേശി പള്ളിപ്പുറായ നീറയിൽ പി.കെ.ഷമീമിനെ (23) ആണ് വാഴക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി 10 മണിയോടെ കേസിനാസ് പദമായ സംഭവം. പ്രവാസിയായ ഓമാനൂർ പള്ളിപ്പുറായ പാറപള്ളിയാളി ഫൈസൽ ലീവ് കഴിഞ്ഞ് തിരിച്ച് പോകുന്നതിനിടെ ഗൾഫിലുള്ള സുഹൃത്തിന് നാട്ടിലുള്ള സുഹൃത്ത് തന്ന മാംസപ്പൊതി സംശയം തോന്നിയതിനാൽ അഴിച്ച് നോക്കിയപ്പോഴാണ് പ്ലാസ്റ്റിക്ക് പാക്കിൽ നന്നായി പ്ലാസ്റ്ററിട്ട് ഒട്ടിച്ച വസ്തു കാണാനിടയായത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവടങ്ങിയ ബോട്ടിൽ കണ്ടത്. സംഭവം അറിഞ്ഞ ഉടനെ യാത്രക്കാരൻ വാഴക്കാട് സ്റ്റേഷനിൽ പരാതി നൽകി.
തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ ഗൾഫിലേക്ക് പോയി. കുവൈറ്റ് എയർ പോട്ടിൽ, സംഭവം പാളിയതറിയാതെ നേരത്തെ പറഞ്ഞ സുഹൃത്ത് കാത്തു നിന്നിരുന്നു. ഇയാളോട് യുവാവ് കാര്യങ്ങൾ അവതരിപ്പിച്ചു. സംഭവം വിവാദമായതറിഞ്ഞതിനാൽ ഗൾഫിലുള്ള യുവാവ് ക്ഷമ ചോദിച്ചു മടങ്ങി. അതേസമയം മുഴുവൻ കുറ്റക്കാരും അകത്താകുന്നത് വരെ കേസ്സുമായി മുമ്പോട്ട് പോകുമെന്ന് പരാതിക്കാരൻ പറഞ്ഞു.

error: Content is protected !!