തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും കഞ്ചാവ് വേട്ട ; 20 കിലോയിലധികം വരുന്ന കഞ്ചാവ് പിടികൂടി

തിരൂര്‍ : തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും കഞ്ചാവ് വേട്ട യശ്വന്ത്പുര എക്സ്പ്രസില്‍ നിന്നാണ് ഇന്ന് രാവിലെ ഏഴ് മണിയോടെ 20 കിലോയിലേറെ കഞ്ചാവ് പിടികൂടിയത്. എക്‌സൈസ് – ആര്‍.പി.എഫ് സംഘത്തിന്റെ സംയുക്ത പരിശോധനയിലാണ് തിരൂരിലെത്തിയ ട്രെയിനിന്റെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് കഞ്ചാവ് പിടികൂടിയത്.

സംശയകരമായ നിലയില്‍ കണ്ട ബാഗ് പരിശോധിച്ചതോടെയാണ് കഞ്ചാവ് ലഭിച്ചത്. ചെറിയ പൊതികളാക്കിയാണ് ബാഗില്‍ കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ബംഗളൂരുവില്‍ നിന്ന് കടത്തിയതാണെന്ന് സംശയിക്കുന്നു. ആര്‍.പി.എഫ് എ.എസ്.ഐ സുനില്‍, എക്‌സൈസ് സി.ഐ അജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

error: Content is protected !!