വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തി ; ഗൃഹനാഥന്‍ അറസ്റ്റില്‍

മലപ്പുറം: വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ ഗൃഹനാഥന്‍ അറസ്റ്റില്‍. മലപ്പുറം വഴിക്കടവിലാണ് സംഭവം. വഴിക്കടവ് പുന്നക്കല്‍ സ്വദേശി ഷൗക്കത്തലിയെയാണ് വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷൗക്കത്തലിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് കഞ്ചാവ് ചെടികള്‍ വീട്ടുവളപ്പില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഷൗക്കത്തലിയെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തതോടെ കഞ്ചാവ് ചെടികള്‍ ഇയാള്‍ നട്ടുവളര്‍ത്തിയതാണ് എന്ന് ഇയാള്‍ സമ്മതിച്ചു. ഷൗക്കത്തലിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കഞ്ചാവ് ചെടികളും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

error: Content is protected !!