യുവത്വം നിര്‍വചിക്കപ്പെടുന്നു ; കേരളാ യൂത്ത് കോണ്‍ഫറന്‍സ് ഫെബ്രുവരി 10, 11 തിയ്യതികളില്‍ മലപ്പുറത്ത് ; പതിനഞ്ച് സെഷനുകള്‍ക്കായി വേദി ഒരുങ്ങി

മലപ്പുറം: യുവത്വം നിര്‍വചിക്കപ്പെടുന്നു എന്ന പ്രമേയത്തില്‍ വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന കേരള യൂത്ത് കോണ്‍ഫറന്‍സ് ഫെബ്രുവരി 10, 11 ( ശനി, ഞായര്‍ ) ദിവസങ്ങളില്‍ മലപ്പുറത്ത് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. യുവാക്കളുടെ കര്‍മ്മശേഷിയെ സമൂഹത്തിനും കുടുംബത്തിനും രാഷ്ട്രത്തിനും ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ പ്രാപ്തമാക്കും വിധമുള്ള ധൈഷണികവും വൈജ്ഞാനികവുമായ പതിനഞ്ച് സെഷനുകളാണ് കോണ്‍ഫറന്‍സില്‍ സംവിധാനിച്ചിരിക്കുന്നതെന്നും അതിനായി വിശാലമായ നഗരി ഒരുങ്ങിയെന്നും മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ വിദഗ്ദരും പണ്ഡിതരും നേതൃത്വം നല്‍കുമെന്നും ആദ്യ ദിവസം ഡല്‍ഹിയിലെ ജാമിഅ: സനാബില്‍ ഡയറക്ടര്‍ ശൈഖ് മുഹമ്മദ് റഹ് മാനി ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

യൗവനം സുന്ദരമാക്കുന്നത്, പുരോഗമന ജാഹിലിയ്യത്ത്, മുജാഹിദ് യുവത തെളിയിച്ച വിളക്കുകള്‍, ഇന്ത്യ വീണ്ടെടുപ്പിന്റ രാഷ്ട്രീയം, വിശ്വാസം കൊണ്ട് നിര്‍ഭയരാവുക, നിര്‍മ്മിത ബുദ്ധി: പ്രശ്‌നങ്ങള്‍ പ്രതീക്ഷകള്‍, യൗവനം ആനന്ദത്തിന്റ വഴികള്‍ എന്നീ വിഷയങ്ങള്‍ ആദ്യ ദിനം യഥാക്രമം നിഷാദ് സലഫി, താജുദ്ദീന്‍ സ്വലാഹി, മുനവര്‍ സ്വലാഹി, അജ്മല്‍ ഫൗസാന്‍, കുഞ്ഞി മുഹമ്മദ് മദനി പറപ്പൂര്‍,പി.ഒ ഫസീഹ്, ഫൈസല്‍ മൗലവി, മുഹമ്മദ് അജ്മല്‍ സി, പ്രൊഫ. ഹാരിസ് ബ്‌നു സലീം , ഫിറോസ് സ്വലാഹി പ്രഭാഷണം നടത്തും.

രണ്ടാം ദിനമായ ഞായറാഴ്ച വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.എന്‍ അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്യും. പി ഉബൈദുള്ള എം എല്‍ എ, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടി പി കെ ഫിറോസ് , ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വസീഹ് എന്നിവര്‍ അഥിതികളായി പങ്കെടുക്കും.

അവര്‍ യുവാക്കളായിരുന്നു, ഇസ്ലാമും ഇസങ്ങളും, പ്രമാണങ്ങളുടെ സൗന്ദര്യം, പ്രസ്ഥാനം പിന്നിട്ട കനല്‍ പഥങ്ങള്‍, യുവത്വം സാക്ഷി, വിശ്രമമില്ലാതെ വിശുദ്ധ പാതയില്‍ എന്ന വിഷയങ്ങളില്‍ ശംജാസ് കെ അബ്ബാസ്, ഡോ.അബ്ദുല്ലാ ബാസില്‍, ടി.കെ അശ്‌റഫ് , താജുദ്ദീന്‍ സ്വലാഹി, ഹുസൈന്‍ സലഫി പ്രഭാഷണം നടത്തും. യുവത്വം നിര്‍വചിക്കപ്പെടുന്നു എന്ന വിഷയത്തില്‍ നിഷാദ് സലഫി, ഡോ. മുബശീര്‍ , സമീര്‍ മുണ്ടേരി, ഡോ.മുഹമ്മദ് കുട്ടി കണ്ണിയന്‍, ശമീല്‍ മഞ്ചേരി, ഡോ.ഷഹബാസ് കെ അബ്ബാസ്, ജംഷീര്‍ സ്വലാഹി, അബ്ദുല്‍ ഗഫൂര്‍, അര്‍ഷദ് താനൂര്‍ എന്നിവര്‍ തീം ടോക്ക് നടത്തും.

ഫലസ്തീന്‍ ജനതയുടെ ജന്‍മനാടിന് വേണ്ടിയുള്ള പോരാട്ടത്തിന് യൂത്ത് കോണ്‍ഫറന്‍സ് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും. യുവാക്കളെ സാമൂഹിക സേവന സജ്ജരാക്കുക, രാഷ്ട്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ പ്രേരിപ്പിക്കുക, ഭീകരവാദ തീവ്രവാദ ആശയങ്ങള്‍ക്കെതിരെ പ്രബുദ്ധരാക്കുക, സമാധാന സന്ദേശ പ്രചാരണത്തില്‍ പങ്കാളികളാക്കുക, തൊഴില്‍ നൈപുണ്യങ്ങള്‍ക്കൊപ്പം സത്യസന്ധതയുടെയും ആത്മാര്‍ത്ഥയുടെയും അനിവാര്യത ബോധ്യപ്പെടുത്തുക, അന്ധവിശ്വാസ അനാചാരങ്ങളില്‍ നിന്ന് മുക്തമാകാന്‍ സമൂഹത്തെ ബോധവല്‍കരിക്കുക, സാഹോദര്യവും സഹവര്‍ത്തിത്വവും ജീവിത ശൈലിയായി സ്വീകരിക്കുന്ന സമൂഹത്തെ വാര്‍ത്തെടുക്കുക എന്നിവ ലക്ഷ്യങ്ങളാണ്.

ലഹരിവിരുദ്ധ ബോധവല്‍കരണ ഭാഗമായി ടോക് ഷോ , ലിബറലിസം സര്‍വനാശം എന്ന വിഷയത്തില്‍ ജനകീയ വിചാരണ, സൗഹൃദ സംഗമങ്ങള്‍, വര്‍ഗീയ ഫാഷിസ്റ്റ് ആശയങ്ങള്‍ക്കെതിരെയുള്ള ടേബിള്‍ ടോക്കുകള്‍, ലഹരിക്കെതിരെയുള്ള ബോധവത്കരണം ലക്ഷ്യമാക്കി സംഘടിപ്പിച്ച ടോക് ഷോകള്‍, ടാലന്റ് ലീഗ് വൈജ്ഞാനിക മത്സരങ്ങള്‍, അന്യസംസ്ഥാന തൊഴിലാളി സംഗമങ്ങള്‍, തീരദേശ സമ്മേളനങ്ങള്‍, ആദര്‍ശ മുഖാമുഖങ്ങള്‍, വിവിധ വിഷയങ്ങളിലുള്ള വര്‍ക് ഷോപ്പുകള്‍, സന്ദേശ പ്രയാണം, സൗഹൃദ ഹസ്തം, ഗൃഹസന്ദര്‍ശനങ്ങള്‍, തസ്ഫിയ ആദര്‍ശ സമ്മേളനങ്ങള്‍, പൊതു പ്രഭാഷണങ്ങള്‍, സന്ദേശ ദിനം എന്നിവ യൂത്ത് കോണ്‍ഫറന്‍സിന്റ ഭാഗമായി നടന്നു. വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന യുവതി യുവാക്കള്‍ക്കുള്ള പ്രീമെറിറ്റല്‍ ക്യാമ്പുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ തെരെഞ്ഞടുക്കപ്പെട്ട സ്ഥലങ്ങളില്‍ നടന്ന് വരുന്നുവെന്നും ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് താജുദ്ദീന്‍ സ്വലാഹി, ട്രഷറര്‍ നിഷാദ് സലഫി, വൈസ് പ്രസിഡന്റ് ഡോ. പി പി നസീഫ്, മീഡിയ വിംഗ് ചെയര്‍മാന്‍ മുജീബ് ഒട്ടുമ്മല്‍ എന്നിവര്‍ സംബന്ധിച്ചു.

error: Content is protected !!