Monday, July 14

പരപ്പനങ്ങാടിയിലെ ഗവണ്‍മെന്റ് ഹോമിയോ ഡിസ്‌പെന്‍സറി ഡിജിറ്റലാക്കി

പരപ്പനങ്ങാടി : നഗരസഭയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് ഹോമിയോ ഡിസ്‌പെന്‍സറി ഡിജിറ്റലാക്കി. ഓണ്‍ലൈന്‍ ഒ പിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഖൈറുന്നിസ്സ താഹിര്‍ അധ്യക്ഷത വഹിച്ചു.

പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ സീനത്ത് ആലിബാപ്പു, മെഡിക്കല്‍ ഓഫീസര്‍ ബെര്‍നറ്റ് ഐപ്, എച്ച്എംസി അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു. ഫാര്‍മിസ്റ്റ് മിനിഷ നന്ദി പറഞ്ഞു

error: Content is protected !!