
തിരൂരങ്ങാടി : പിണറായി സര്‍ക്കാരിന്റെ കര്‍ഷക വഞ്ചനക്കെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തി തിരൂരങ്ങാടി മുന്‍സിപ്പല്‍ കര്‍ഷക കോണ്‍ഗ്രസ് കമ്മിറ്റി തിരൂരങ്ങാടി കൃഷി ഭവന് മുമ്പിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി കര്‍ഷക കോണ്‍ഗ്രസ് മുന്‍സിപ്പല്‍ പ്രസിഡന്റ് എം.പി ബീരാന്‍കുട്ടിയുടെ അധ്യക്ഷതയില്‍ തിരൂരങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മോഹനന്‍ വെന്നിയൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗം പി.കെ അബ്ദുല്‍ അസീസ് മുഖ്യപ്രഭാഷണം നടത്തി. തൃക്കുളം മണ്ഡലം പ്രസിഡന്റ് വി.വി അബു, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ട്രഷറര്‍ കടവത്ത് സൈയ്തലവി, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഹാരീസ് തടത്തില്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റ് മജീദ് ഹാജി കല്ലുപറമ്പന്‍, കര്‍ഷക കോണ്‍ഗ്രസിന്റെ നിയോജകമണ്ഡലം പ്രസിഡന്റ് ഇസ്ഹാഖ് വെന്നിയൂര്‍, രാജീവ് ബാബു, കെ.യു ഉണ്ണികഷ്ണന്‍, അലിബാവ, റഷീദ് വടക്കന്‍ എന്നിവര്‍ പ്രസംഗിച്ചു. റഊഫ് വലിയാട്ട് സ്വാഗതവും സുഹ്‌റാബി സി.പി നന്ദിയും പറഞ്ഞു.