Wednesday, March 11

12 മണിക്കൂർ, ഒറ്റയിരുത്തത്തിൽ ഖുർആൻ ഖത്ം; ഹാഫിസ് മുഹമ്മദ് ഫർസിൻ ശ്രദ്ധേയനാകുന്നു


ഒതുക്കുങ്ങൽ :കുഴിപ്പുറം ഖുർആൻ അക്കാഡമി വിദ്യാർത്ഥി, മഞ്ചേരി പുല്ലൂർ ഫിറോസ് – സുവൈബത് ദമ്പതികളുടെ മകൻ ഹാഫിസ് മുഹമ്മദ് ഫർസിനാണ്, ഖുർആൻ ഹിഫ്സ് ദൗറ: യിൽ ഒറ്റയിരിപ്പിൽ ഹാഫിള് ശബീബ് മിസ്ബാഹിക്ക് ഖുർആൻ മുഴുവൻ മനപ്പാഠം ഓതിക്കേൾപ്പിച്ച് ഖത്ം തീർത്തത്.

സ്കൂൾ പഠനത്തോടൊപ്പം, ഹിഫ്ള് പഠനം പൂർത്തിയാക്കി നിരവധി ഹാഫിളുകൾ മിസ്വ് ബാഹുസ്സആദാ ഖുർആൻ അക്കാഡമിയിൽ നിന്ന് ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്.

ദൗറ: സമാപന സദസ്സിൽ, അക്കാഡമി സെക്രട്ടറി മുഹ്‌യിദ്ദീൻ സഅദി കുഴിപ്പുറം, ഹാഫിസ് ശബീബ് മിസ്ബാഹി ഒഴുകൂർ , ഹാഫിസ് ശംസുദ്ദീൻ സഖാഫി വേങ്ങര, ഹാഫിസ് ആശിഖ് മുഈനി വൈലത്തൂർ, ജംഷീർ സഖാഫി ഗൂഡല്ലൂർ സംബന്ധിച്ചു.

error: Content is protected !!