
കേന്ദ്ര ഹജ്ജ് കമ്മിറ്റി ട്രെയ്നേഴ്സ് ട്രെയ്നിങിൽ മുഖ്യ വിഷയ അവതരണം നടത്തി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ.
മുംബൈ: രണ്ടു ദിവസം നീളുന്ന ഹജ്ജ് കമ്മിറ്റി ഓഫ് ഇൻഡ്യയുടെ ട്രെയ്നേഴ്സ് ട്രെയ്നിങ് പ്രോഗ്രാമിൽ മുഖ്യ വിഷയ അവതരണം നടത്തി കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്. ഇൻഡ്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമായി 850 ലേറെ പേരാണ് സംഗമത്തിൽ പങ്കെടുക്കുന്നത്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും സേവന സന്നദ്ധരായ ആയിരക്കണക്കിന് സേവന തൽപരരായവർ അപേക്ഷ നൽകുകയും കമ്പ്യൂട്ടർ അധിഷ്ഠിതമായ പരീക്ഷയിൽ പങ്കെടുത്ത് വിജയിക്കുകയും ചെയ്തവരെ പ്രത്യേക കൂടിക്കാഴ്ചയിലൂടെ 1:150 അനുപാതത്തിൽ തിരഞ്ഞെടുക്കപ്പെട്ടവരാണ് രണ്ടുദിവസത്തെ മുംബൈ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫിസിലെ പരിശീലനത്തിൽ പങ്കെടുക്കുന്നത്. ഹജ്ജ്, ഉംറ കർമങ്ങൾ, മദീന സന്ദർശനം ഉൾപ്പെടെ ഹജ്ജിൻ്റെ പ്രധാന കർമങ്ങളിലൂടെ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലെ ഒരു മണിക്കൂർ നീളുന്ന കാര്യമാത്ര പ്രസക്തമായ അവതരണം വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ എല്ലാ വിഭാഗം ട്രെയ്നർ മാർക്കും സ്വീകാര്യപ്രദമായ നിലയിലായിരുന്നു. നീണ്ട കരഘോഷങ്ങളോടെയാണ് പ്രസംഗം സമാപിച്ചത്. ഹജ്ജ് മേഖലയിലെ നവീനമായ ഒരുക്കങ്ങളും പ്രവർത്തനങ്ങളും വിശദീകരിച്ച പ്രസംഗത്തിനൊ ടുവിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി ട്രെയ്നർമാർ ചെയർമാനെ പ്രത്യേകം അനുമോദിക്കാനെത്തി. മുൻ വർഷങ്ങളിൽ നിന്ന് വിഭിന്നമായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാന് ഒരു പ്രധാന വിഷയം അവതരിപ്പിക്കാൻ ആദ്യമായാണ് അവസരം ലഭിക്കുന്നത്. കേന്ദ്ര ഹജ് കമ്മിറ്റി സി.ഇ.ഒ. സി. ഷാനവാസ് ഐഎഎസ്,, ഡപ്യൂട്ടി സി.ഇ.ഒ. സദഖത് അലി, സംസ്ഥാന ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫിസറൂം മലപ്പുറം ജില്ലാ കലക്ടറുമായ വി.ആർ. വിനോദ് ഐ.എ.എസ്. എന്നിവർ സംസാരിച്ചു.
ആദ്യ ദിനത്തിൽ ജിദ്ദ കോൺസൽ ജനറൽ ഉൾപ്പെടെ പ്രമുഖർ ക്ലാസുകളെടുത്തു.
ഹജ്ജ് കമ്മിറ്റി അംഗം
അഡ്വക്കേറ്റ് പി. .മൊയ്തീൻ കുട്ടി, അസിസ്റ്റൻറ് സെക്രട്ടറി ജാഫർ കെ കക്കൂത്ത് എന്നിവർ സന്നിഹിതരായിരുന്നു.
കേരളത്തിൽ നിന്നുമുള്ള 82പേരാണ് ട്രെയിനിങ്ങിൽ പങ്കെടുക്കുന്നത്.
ട്രെയ്നിങ് പ്രോഗ്രാം 11ന് ഞായറാഴ്ച സമാപിക്കും.