മുസാബഖ; ഹംസ റഹ്‌മാനി മുഅല്ലിം വിഭാഗം കലാപ്രതിഭ

തിരുരങ്ങാടി:സംസ്ഥാന മുസാബഖയിൽ മുഅല്ലിം വിഭാഗത്തിൽ ഹംസ റഹ്‌മാനിയെ കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടു. പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴ അക്കിയംപാടം ഹയാത്തുൽ ഇസ്‌ലാം മദ്രസയിലെ അധ്യാപകനാണ്. ഉറുദു പ്രസംഗത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാവവും നിമിഷ പ്രസംഗത്തിൽ എ ഗ്രേഡോടെ മൂന്നും,അറബി പ്രസംഗത്തിൽ നാലാം സ്ഥാനവും നേടിയാണ് കലാപ്രതിഭ പട്ടത്തിന് അർഹനായത്.

അതേസമയം രണ്ട് ദിവസങ്ങളിലായി നടന്നുവരുന്ന മുസാബഖക്ക് ഇന്ന് സമാപനമാവും.ജൂനിയർ,സീനിയർ,സൂപ്പർ സീനിയർ, ജനറൽ, അലുംനി, മുഅല്ലിം,ഗേൾസ് വിഭാഗങ്ങളിലായി 67 ഇനങ്ങളിലായി ഏഴ് വേദികളിലായി മത്സരങ്ങൾ അരങ്ങേറുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ ഡോ : ബഹാഉദ്ദീൻ മുഹമ്മദ് നദ് വി അധ്യക്ഷത വഹിക്കും. കേരള നിയമസഭാ സ്പീക്കർ ഷംസീർ ഓവറോൾ ചാമ്പ്യന്മാർക്കുള്ള ട്രോഫികൾ സമ്മാനിക്കും.

മുഅല്ലിം വിഭാഗത്തിൽ കോഴിക്കോട് ജില്ല ചാംപ്യന്മാരായി.83 പോയിന്റ് നേടിയാണ് കോഴിക്കോട് ഓവറോൾ കിരീടം നേടിയത്.81 പോയിന്റ് നേടിയ കണ്ണൂർ ജില്ലക്കാണ് രണ്ടാം സ്ഥാനം.77 പോയിന്റോടെ മലപ്പുറം ഈസ്റ്റ് മൂന്നാം സ്ഥാനം കരസ്ഥാനമാക്കി.

error: Content is protected !!