കെ എസ് ഹംസ വിജയിക്കണം : പിഡിപി

തിരൂരങ്ങാടി : വരുന്ന ലോകസഭ തെരഞടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ നിന്നും പിഡിപി പിന്തുണക്കുന്ന ഇടത് പക്ഷ ജനാതിപത്യ മുന്നണി സ്ഥാനാർഥി കെ എസ് ഹംസക്ക് വോട്ട് അഭ്യർത്ഥിച്ച് പിഡിപി പ്രവർത്തകർ തിരൂരങ്ങാടി ടൗണിൽ പ്രചരണം നടത്തി.

കഴിഞ്ഞ ലോകസഭ ഇലക്ഷനിൽ ന്യുനപക്ഷങ്ങളുടെ പിന്തുണയും വോട്ടും സ്വികരിച്ച് വിജയിച്ച യുഡിഎഫ് എം പി മാർ ന്യുനപക്ഷ വിരുദ്ധ ബില്ലുകൾ ബി ജെ പി ഗവർമെന്റ് പാസ്സാക്കിയപ്പോൾ പാർലമെന്റിൽ പോലും പോകാതെ വിട്ട് നിന്നത് ന്യൂനപക്ഷത്തോട് കാണിച്ച വിശ്വസ വഞ്ചനയാണന്നും ഈ തെരഞ്ഞെടുപ്പിൽ അതിനുള്ള കൃത്യമായി മറുപടി വോട്ടിലൂടെ ന്യൂനപക്ഷസമുദായം നൽകണമെന്നും പിഡിപി പ്രചാരണ പരിപാടിയിൽ വോട്ടർ മാരെ ഓർമിപ്പിച്ചു

മുൻസിപ്പൽ പ്രസിഡന്റ് യാസിൻ തിരൂരങ്ങാടി ടൗൺ ഭാരവാഹികളായ അസൈൻ പാപത്തി ഇല്യാസ് എം കെ എന്നിവർ പ്രചാരണ പരിപാടിയിൽ പങ്കെടുത്തു.

error: Content is protected !!