Tuesday, October 14

ആത്മഹത്യ പ്രതിരോധത്തിന്റെ ഭാഗമായി പിഎസ്എംഒ കോളെജിൽ ഹാപ്പി ലൈഫ് സെമിനാർ സംഘടിപ്പിച്ചു

തിരൂരങ്ങാടി: ആത്മഹത്യ പ്രതിരോധത്തിൻ്റെ ഭാഗമായി തിരുരങ്ങാടി പിഎസ്എംഒ കോളെജിൽ ഹാപ്പി ലൈഫ് എന്ന വിഷയത്തിൽ
സെമിനാർ സംഘടിപ്പിച്ചു. സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ആത്മഹത്യ പ്രവണതക്കെതിരെ വിദ്യാർഥികളിൽ ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കോളെജ് അലുമിനി അസോസിയേഷനും ജീവനി കൗൺസിലിംഗ് സെല്ലുമായി സഹകരിച്ചാണ് പ്രോഗ്രാം
സംഘടിപ്പിച്ചത്. കോളെജ് സെമിനാർ ഹാളിൽ നടന്ന പരിപാടി
താനുർ ഡിവൈഎസ്പി പി.പ്രമോദ് ഉദ്ഘാടനം ചെയ്തു.
ക്യാമ്പസുകളിൽ വിദ്യാർത്ഥി കുട്ടായ്മകൾ രൂപികരിച്ച് ആത്മഹത്യ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. തിരൂരങ്ങാടി എംകെഎച്ച് ആശുപത്രി
മനോരോഗ വിദഗ്ധൻ ഡോ. കെ.മുഹമ്മദ് ഫാറൂഖ് മുഖ്യപ്രഭാഷണം നടത്തി. അലുമിനി അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. സി പി മുസ്തഫ അധ്യക്ഷത വഹിച്ചു.
ജീവിത ശൈലി പരിശിലകരായ നസ്‌ല തേജസ്, ടി. മഞ്ജുള
എന്നിവർ ക്ലാസെടുത്തു. കോളെജ് പ്രിൻസിപ്പൽ കെ. നിസാമുദ്ധീൻ, അലുമിനി അസോസിയേഷൻ ട്രഷറർ എം അബ്ദുൽ അമർ, പ്രോഗ്രാം കോഡിനേറ്റർ മുജീബ് താനാളൂർ, ജീവനി കോഡിനേറ്റർ, ഡോ കെ.റംല, കൗൺസിലിംഗ് സെൽ കോഡിനേറ്റർ ഡോ. സലീന, കോളെജ് സൈക്കോളജിസ്റ്റ് പി.ശ്രുതി എന്നിവർ സംസാരിച്ചു.

error: Content is protected !!