ഒരേ ദിവസം വിവാഹം കഴിച്ച സഹോദരിമാര്‍ മരിച്ചത് മണിക്കൂറുകള്‍ക്കിടയില്‍ ; ഇനി അന്തിയുറങ്ങുന്നത് ഒപ്പം

താനാളൂര്‍ : മണിക്കൂറുകള്‍ക്കിടയില്‍ സഹോദരിമാര്‍ മരിച്ചു. താനാളൂര്‍ പഞ്ചായത്തിലെ കെപുരം മഹല്ലില്‍ പട്ടര് പറമ്പ് പ്രദേശത്താണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ വെട്ടം പരിയാപുരം കാനൂര്‍ സ്വദേശി കടവത്ത് ചെറയപറമ്പില്‍ ആലായി, ഫാത്തിമ ദമ്പതികളുടെ മക്കളായ തിത്തിക്കുട്ടി, നഫീസ എന്നിവര്‍ മരിച്ചത്. ഒരേ ദിവസമാണ് ഇവരുടെ വിവാഹം നടന്നിരുന്നത് എന്നത് മറ്റൊരു പ്രത്യേകതയാണ്. ഇരുവരുടെയും ജനാസ കെപുരം മഹല്ല് ഖബര്‍സ്ഥാനില്‍ അടുത്തടുത്തായാണ് മറവു ചെയ്തത്.

കെ പുരം മഹല്ല് മുന്‍ സെക്രട്ടറി പട്ടര്പറമ്പ് വരിക്കോട്ടില്‍ അബ്ദുല്‍ കാദറിന്റെ ഭാര്യ തിത്തിക്കുട്ടി (75) തിങ്കളാഴ്ച രാത്രി 7.30നാണ് മരിച്ചത്. കെ. പുരം പട്ടരുപറമ്പ് പരേതനായ കുന്നമ്പത്ത് അബ്ദുല്ല മുസ്ലിയാരുടെ ഭാര്യ നഫീസ(76) ഇന്നലെ രാവിലെ 9.30 ഓടെയാണ് മരണപ്പെട്ടത്.

ഖിയ, സുലൈഖ, അഫ്‌സത്ത്, ശരീഫ, അബ്ബാസ്, സലീം, മൈമൂന, സഫിയ, സക്കീന എന്നിവരാണ് തിത്തിക്കുട്ടിയുടെ മക്കള്‍. മരുമക്കള്‍ : ഹംസ, മുഹമ്മദ്, സമീര്‍, സഫിയ, ആയിഷ, മന്‍സൂര്‍, നവാസ്, ദിറാര്‍, പരേതനായ അബ്ദുറഹ്‌മാന്‍.

ആയിഷ ബീവി, ബാപ്പുട്ടി എന്ന അഷറഫ്, ഹംസക്കുട്ടി, മുസ്തഫ, ജസീറ എന്നിവരാണ് നഫീസയുടെ മക്കള്‍. മരുമക്കള്‍: ഹുസൈന്‍, റംല, സാജിത, സമീറ, അബ്ദുല്‍ അസീസ്.

error: Content is protected !!