കനത്ത മഴ; മമ്പുറത്ത് മതിൽ ഇടിഞ്ഞു വീണു

മമ്പുറം : അതിശക്തമായ മഴയിൽ വീടിൻ്റെ മതിൽ കെട്ട് ഇടിഞ്ഞു. മമ്പുറം മൂക്കമ്മലിൽ ശ്മശാനത്തിന് സമീപം ചെമ്പൻ അബ്ദുൽ റഫീഖിൻ്റെ വീടിൻ്റെ മുറ്റത്തിൻ്റെ സൈഡ് ഭാഗമാണ് തറയോടൊപ്പം മതിൽ കെട്ട് ഏതാനും മീറ്ററോളം ഇടിഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.
മറ്റു ഭാഗവും ഇടിയുമെന്ന ഭീഷണിയിലാണ്.

പടം – മമ്പുറം മൂക്കമ്മലിൽ വീടിൻ്റെ മതിൽ ഇടിഞ്ഞപ്പോൾ.

വാർത്തകൾ വാട്‌സ്ആപ്പിൽ ഉടനടി ലഭിക്കാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

https://chat.whatsapp.com/Go3ceoDoV3TJcJYoDh51RA

error: Content is protected !!