അനധികൃത ഖനനം ; പത്ത് വാഹനങ്ങൾ പിടികൂടി

മലപ്പുറം : അനധികൃതമായി ഖനനം ചെയ്തതിന് പത്ത് വാഹനങ്ങള്‍ പിടികൂടി. ഒരു മണ്ണു മാന്ത്രി യന്ത്രവും ഒമ്പത് ടിപ്പര്‍ ലോറികളുമാണ് റവന്യൂ അധികൃതര്‍ പിടികൂടിയത്. മലപ്പുറം മേല്‍മുറിയിലെ ചെങ്കല്‍ ക്വാറിയില്‍ നിന്നുമാണ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത്.

രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന. നേരത്തെ അവധി ദിവസങ്ങളിൽ നടത്തുന്ന അനധികൃത ഖനനത്തിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പരിശോധനയും വാഹനങ്ങൾ പിടിച്ചെടുത്തതും.

പരിശോധനക്ക് റവന്യൂ ഉദ്യോഗസ്ഥരായ കുഞ്ഞുമുഹമ്മദ്, അൻവര്‍ ഷക്കീല്‍, ഇര്‍ഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.

error: Content is protected !!