കരിപ്പൂരില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 3 കിലോയിലധികം സ്വര്‍ണവുമായി 3 പേര്‍ പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ മൂന്നു പേര്‍ കസ്റ്റംസിന്റെ പിടിയില്‍. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച മൂന്നു കിലോയിലധികം വരുന്ന സ്വര്‍ണവുമായാണ് മലപ്പുറം സ്വദേശിയടക്കം കസ്റ്റംസിന്റെ പിടിയിലായത്.

ഞായറാഴ്ച അബുദാബിയില്‍ നിന്ന് എയര്‍ഇന്ത്യ വിമാനത്തില്‍ എത്തിയ മലപ്പുറം മീനടത്തൂര്‍ സ്വദേശി ഷിഹാബുദ്ധീന്‍ മൂത്തേടത്ത് (44), തളിപ്പറമ്പ് സ്വദേശിനി ആശാ തോമസ് (33) എന്നിവരെയാണ് കസ്റ്റംസും ഡിആര്‍ഐയും പിടികൂടിയത്. ചോദ്യം ചെയ്യലില്‍ 04 ക്യാപ്‌സൂളുകള്‍ വീതം ശരീരത്തില്‍ ഒളിപ്പിച്ച 2304 ഗ്രാം ഭാരമുള്ള സ്വര്‍ണ മിശ്രിതം കണ്ടെത്തി. ഇതില്‍ നിന്നും 1.33 കോടി രൂപ വിലമതിക്കുന്ന 2142 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു.

ഇന്ന് അബുദാബിയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തില്‍ എത്തിയ കോഴിക്കോട് കല്ലാച്ചി സ്വദേശി ഉള്ളിയുരേമ്മല്‍ ഹാരിസിനെ (42) കസ്റ്റംസ് പിടികൂടി ചോദ്യം ചെയ്തതില്‍ ഇയാളുടെ ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ 906 ഗ്രാം തൂക്കമുള്ള 04 ക്യാപ്‌സൂളുകള്‍ കണ്ടെടുത്തു. ഇതില്‍ നിന്നും 52 ലക്ഷം രൂപ വിലമതിക്കുന്ന 842 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു.

error: Content is protected !!