പരപ്പനങ്ങാടി : പാടശേഖരത്തിന് സമീപം മാലിന്യം തള്ളുന്നത് പതിവാകുന്നു. പരപ്പനങ്ങാടി നഗരസഭ 15-ാം ഡിവിഷന്‍ സ്റ്റേഡിയം റോഡില്‍ മധുരം കാട് പാടശേഖരത്തിന് സമീപമാണ് മാലിന്യം തള്ളുന്നത് പതിവാകുന്നത്. കഴിഞ്ഞ ദിവസം റോഡരികില്‍ തള്ളിയ മാലിന്യങ്ങള്‍ തെരുവ് നായ്ക്കള്‍ കടിച്ചു കീറി വിതറിയിട്ടുമുണ്ട്. തെരുവ് നായ ശല്യം കാരണം പ്രദേശവാസികള്‍ ഭീതിയിലുമാണ്. മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
മാസങ്ങള്‍ക്ക് മുമ്പ് കൊയ്ത്തിനടുത്ത മധുരം കാട് വയലിലേക്ക് ചാക്കുകളിലാക്കി അറവുമാലിന്യങ്ങള്‍ തള്ളിയത് കാരണം കുറെ വിളനഷ്ടപ്പെട്ടിരുന്നു. ഇത് കര്‍ഷകര്‍ക്ക് ദുരിതമാവുകയും ചെയ്യുന്നുണ്ട് ഇവിടെ സ്ഥാപിച്ചിരുന്ന എം സി എഫിന് സമീപം ചാക്കില്‍ തള്ളിയ മാലിന്യങ്ങള്‍ പരിശോധിച്ച് കുറ്റവാളിയെ കണ്ടെത്തി പിഴ ഈടാക്കിയിരുന്നു. ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവരെ കണ്ടെത്തി നിയമത്തിനു മുമ്പില്‍ കൊണ്ടുവരുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസിയായ ഷാജി മുങ്ങാത്തം തറ നഗരസഭ സെക്രട്ടറിക്ക് പരാതി നല്‍കി.