തിരൂര്‍ : തിരൂര്‍ മംഗലത്ത് വീട്ടുമുറ്റത്ത് കളിച്ചുകാണ്ടിരുന്ന കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് കടന്നല് കുത്തേറ്റു. മംഗലം പെരുന്തിരുത്തി കൂട്ടായി കടവ് പ്രദേശത്താണ് ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്കും ഇവരെ രക്ഷപ്പെടുത്താനെത്തിയവര്‍ക്കും കുത്തേറ്റത്. മരത്തില്‍ കൂടുകെട്ടിയ വിഷമുള്ള കടന്നലാണ് കുത്തിയത്. പരുന്ത് കൊത്തിയതിനെ തുടര്‍ന്ന് കൂട് ഇളകിവീഴുകയായിരുന്നു.
പരിക്കേറ്റ പെരുന്തിരുത്തി സ്വദേശികളായ പുത്തന്‍ പുരക്കല്‍ സന്തോഷിന്റെ മകന് നന്ദു (എട്ട്), കരുവാന്‍ പുരക്കല്‍ സ്വപ്ന (42), പുത്തന്‍ പുരക്കല്‍ പ്രജേഷിന്റെ മകള്‍ ശ്രീലക്ഷ്മി (ഏഴ്), പുത്തന്‍ പുരക്കല്‍ സുഭാഷിന്റെ മകള്‍ സ്നേഹ (ഏഴ്), പുത്തന്‍ പുരക്കല്‍ സന്തോഷിന്റെ മകന് ശ്രീഹരി (13), കൊളങ്കരി തന്‍വീര്‍ (28), പുത്തന്‍ വീട്ടില്‍ താജുദ്ദീന് (60), പുത്തന്‍പുരക്കല്‍ ഷൈന്‍ ബേബി (39), പുത്തന്‍ പുരക്കല്‍ വള്ളിയമ്മു (55), മംഗലം കൂട്ടായി പാലം ചെരണ്ട രാഗേഷിന്റെ മകള്‍ സ്വാതിക് (രണ്ട്), കുട്ടായി കടവ് തൃക്കണാശ്ശേരി മോഹനന് (67) എന്നിവരെ തിരൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.