വേങ്ങര കുറ്റൂരില്‍ ഡാന്‍സ് ടീം സഞ്ചരിച്ച വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് പെണ്‍കുട്ടികളടക്കം 8 പേര്‍ക്ക് പരിക്ക്

വേങ്ങര : കുറ്റൂര്‍ എടത്തോള ഇറക്കത്തില്‍ ഡാന്‍സ് സംഘം സഞ്ചരിച്ച വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവറും യാത്രക്കാരായ പെണ്‍കുട്ടികളും ഉള്‍പ്പെടെ 8 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 10.30നാണ് അപകടം നടന്നത്. കണ്ണമംഗലം സ്വദേശികളായ ഡാന്‍സ് ടീം സഞ്ചരിച്ച സ്‌കോര്‍പ്പിയോയാണ് അപകടത്തില്‍പെട്ടത്. 4 പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും 4 പേരെ കോട്ടയ്ക്കല്‍ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

error: Content is protected !!