
താനൂര്‍ : പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവത്തില്‍ തെളിവുകളുണ്ടായിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. പത്താം ക്ലാസ് വിദ്യാര്‍ഥിയെ മറ്റൊരു സ്‌കൂളിലെ മൂന്ന് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് മര്‍ദിച്ച സംഭവത്തിലാണ് പൊലീസിനെതിരെ പരാതി ഉയര്‍ന്നിരിക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് 17നായിരുന്നു കേസിനാസ്പദമായ സംഭവം. തെയ്യാലിങ്ങള്‍ എസ് എസ് എം എച്ച് എസ് സ്‌കൂളിലെ പത്താം വിദ്യാര്‍ഥിക്കായിരുന്നു മര്‍ദനമേറ്റത്. വെള്ളച്ചാല്‍ സിപിഎച്ച്എസ്എസ് സ്‌കൂളിലെ മൂന്ന് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് പത്താം ക്ലാസുകാരനെ ചോദ്യം ചെയ്യുകയും പാട്ട് പാടാനായി ആവശ്യപ്പെട്ട് മര്‍ദിക്കുകയുമായിരുന്നു എന്നാണ് പരാതി. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങള്‍ സഹിതം കാണിച്ച് താനൂര്‍ പോലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നാണ് പരാതി