തിരൂരങ്ങാടി : രാഷ്ട്രപതിയുടെ പ്രിസണ്‍ കറക്ഷണല്‍ മെഡല്‍ ലഭിച്ച നാടിന്റെ അഭിമാനമായ എം രാധാകൃഷ്ണനെ ഇന്ദിരാ പ്രിയദര്‍ശിനി ചാരിറ്റി ഫൗണ്ടേഷന് ആദരിച്ചു. ഫൗണ്ടേഷന് രക്ഷാധികാരികളായ ഡോ, കെബീര്‍ മച്ചഞ്ചേരിയും കുന്നുമ്മല്‍ അബൂബക്കറാജിയും ചേര്‍ന്ന് പൊന്നാടയണിയിക്കുകയും ഉപഹാര സമര്‍പ്പണവും നടത്തി.
മണ്ഡലം പ്രസിഡണ്ട് വി വി അബു അധ്യക്ഷന്‍ വഹിച്ചു. കെ പി അബ്ദുറജീദ് ഹാജി, കടവത്ത് സെയ്തലവി, കെപിസി രാജീവ് ബാബു, പി കുഞ്ഞമ്മുതു, കുന്നുമ്മല്‍ അഷറഫ്, ചമ്പ അലിബാബ, കെ യു ഉണ്ണികൃഷ്ണന്, ഇശ്ഹാക്ക് വെന്നിയൂര്‍, എം എ റഹീം, തയ്യില്‍ വിജേഷ്, പാലക്കല്‍ ബാലന്, സലാം ചീര്‍പ്പുങ്ങല്‍, കാജാ ഉസ്താദ്, സുലൈമാന്‍, ഷംസു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു…
മഞ്ചേരി സബ് ജയില്‍ സൂപ്രണ്ടായി സേവനമനുഷ്ഠിക്കുന്ന രാധാകൃഷ്ണന് തിരൂരങ്ങാടി തൃക്കുളം പാലത്തിങ്ങല്‍ പള്ളിപ്പടി സ്വദേശിയാണ്