Thursday, September 18

മഞ്ഞപിത്തം ; വള്ളിക്കുന്നില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധന കര്‍ശനമാക്കി, പിഴ ചുമത്തി

വള്ളിക്കുന്ന് : വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടലുണ്ടി നഗരം കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടന്ന ആരോഗ്യ ശുചിത്വ പരിശോധനയില്‍ പൊതുജനാരോഗ്യത്തിന് ഹാനികരമായി പ്രവര്‍ത്തിക്കുന്ന രണ്ട് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും കുടിവെള്ള സാമ്പിള്‍ പരിശോധനാ റിപ്പോര്‍ട്ട് ഹാജരാക്കാത്ത ഓഡിറ്റോറിയത്തില്‍ നിന്നും 1000 രൂപ പിഴ ഈടാക്കുകയും ചെയ്തു.

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തില്‍ ഒട്ടേറെ പേര്‍ക്ക് മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കുമെന്നും 2023 ലെ പൊതുജനാരോഗ്യ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും, കുടിവെള്ള സാമ്പിള്‍ പരിശോധനാ റിപ്പോര്‍ട്ട്, ഹെല്‍ത്ത് കാര്‍ഡ് എന്നിവ ലഭ്യമാക്കാത്ത ഭക്ഷണം ശാലകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും കടലുണ്ടി നഗരത്തെ പബ്ലിക്ക് ഹെല്‍ത്ത് ഓഫീസര്‍ കൂടിയായ ഡോ.സുധീര്‍ എം.എസ് അറിയിച്ചു.

കടലുണ്ടി നഗരം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരായ സി.പ്രസാദ്, എം.ജി.സജീഷ് ,ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് പി.ആര്‍.അശ്വതി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

error: Content is protected !!