ഡോ. എ.കെ. പ്രദീപിന് ആദരമേകി അന്താരാഷ്ട്ര സസ്യശാസ്ത്ര സെമിനാര്‍

ബോട്ടണി പഠനവിഭാഗം പഠനവകുപ്പില്‍ നിന്ന് ഈ വര്‍ഷം വിരമിക്കുന്ന അസി. പ്രൊഫസര്‍ ഡോ. എ.കെ. പ്രദീപിന് ആദരമേകാന്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ അന്താരാഷ്ട്ര സെമിനാറിന് തുടക്കമായി. അന്താരാഷ്ട്ര പ്രമുഖരായ സസ്യവര്‍ഗീകരണ ശാസ്ത്രജ്ഞര്‍ പങ്കെടുക്കുന്ന സമ്മേളനം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു.  

1995-ല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ഹെര്‍ബേറിയം ക്യൂറേറ്ററായി എത്തിയ ഡോ. എ.കെ. പ്രദീപ് നിലവില്‍ അസി. പ്രൊഫസറാണ്. ഒപ്പം സര്‍വകലാശാലാ പാര്‍ക്കിന്റെയും ലാന്‍ഡ്‌സ്‌കേപ്പിങ്ങിന്റെയും ചുമതലകള്‍ കൂടി വഹിക്കുന്നു.

ചടങ്ങില്‍ പഠനവകുപ്പ് മേധാവി ഡോ. സി.സി. ഹരിലാല്‍ അധ്യക്ഷനായി. ഡോ. സന്തോഷ് നമ്പി, സിന്‍ഡിക്കേറ്റംഗം ഡോ. പി.പി. പ്രദ്യുമ്‌നന്‍, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. ജോസ് ടി. പുത്തൂര്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ആന്‍ജിയോസ്‌പേം ടാക്‌സോണമി വൈസ് പ്രസിഡന്റ് പ്രൊഫ. എം. സഞ്ചപ്പ, ഡോ. സി. പ്രമോദ്, ഡോ. സുനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. 17-നാണ് സെമിനാര്‍ സമാപനം.

error: Content is protected !!