തിരൂരങ്ങാടി : എസ്എംഎ ബാധിച്ച കുട്ടികള്‍ക്ക് 18 വയസ്സു വരെയുള്ള ചികിസ സൗജന്യമാക്കിയ സര്‍ക്കാര്‍ നടപടിക്ക് മുഖ്യമന്ത്രിയെ കണ്ട് നന്ദി അറിയിക്കാന്‍ ജുവല്‍ റോഷന്‍ മാതാപിതാക്കള്‍ക്കൊപ്പം എത്തി. പരപ്പനങ്ങാടി പുത്തന്‍ പീടിക സ്വദേശിയാണ്. നവകേരള സദസ്സിന്റെ ഭാഗമായി പരപ്പനങ്ങാടി എത്തിയപ്പോള്‍ നവകേരള സദസ് തിരുരങ്ങാടി മണ്ഡലം ചെയര്‍മാന്‍ നിയാസ് പുളിക്കലകത്തിന്റെ വീട്ടില്‍ വച്ചായിരുന്നു പ്രസ്തുത കൂടികാഴ്ചക്ക് അവസരമൊരുങ്ങിയത്.
ജനിതക ഘടനയിലെ തകരാറു മൂലം ജന്‍മനാ സംഭവിക്കുന്ന ശാരീരികമായ വെല്ലുവിളികള്‍ നേരിടുന്ന കേരളത്തിലെ എസ്എംഎ (സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി) രോഗികളായ കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ഏറെ ആശ്വാസം നല്‍കുന്ന നടപടിയാണ് നവകേരള സദസ്സിലെ ചര്‍ച്ചകള്‍ക്കിടയില്‍ ഗവണ്‍മെന്റ് കൈകൊണ്ട ഈ തീരുമാനം. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് അപൂര്‍വ്വ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന 18 വയസ്സുവരെയുള്ളവരുടെ ചികിത്സ ഒരു സംസ്ഥാന ഗവണ്‍മെന്റ് ഏറ്റെടുക്കുമെന്ന തീരുമാനം നടപ്പിലാക്കുന്നത്.
റിസ്ഡിപ്ലാം എന്ന കമ്പനിയുടെ അനുകമ്പ പദ്ധതിയിലൂടെ മരുന്ന് സര്‍ക്കാര്‍ സൗജന്യമായി ലഭിച്ചുകൊണ്ടിരിക്കുന്ന കുട്ടിയാണ് ജുവല്‍ റോഷന്‍. മരുന്നിലൂടെ ആരോഗ്യത്തില്‍ നല്ല പുരോഗതി നേടിയ കുട്ടി തന്നെ പോലുള്ള മറ്റുള്ളവര്‍ക്കും സര്‍ക്കാര്‍ സഹായത്തില്‍ മരുന്ന് ലഭിക്കുമ്പോള്‍ ഉണ്ടാകുന്ന പുരോഗതിയും, അത് ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റവും പ്രതീക്ഷിച്ച് സംതൃപ്തനാണ്. മന്ത്രിമാരായ വീണാ ജോര്‍ജ്, എന്‍ ബാലഗോപാല്‍ തുടങ്ങിയവരെയും നേരിട്ടു കാണുകയുണ്ടായി
ഡോക്ടര്‍മാരായ സേതുനാഥ്, റസീന ദമ്പതികളുടെ മകനാണ് ജുവല്‍ റോഷന്‍