കെ-ടെറ്റ്: സർട്ടിഫിക്കറ്റ് പരിശോധന, മാർച്ച് 26നും 27നും തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ; മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

കെ-ടെറ്റ്: സർട്ടിഫിക്കറ്റ് പരിശോധന

ജി.എച്ച്.എസ്.എസ് തിരൂരങ്ങാടി, ജി.എം.എച്ച്.എസ്.എസ് സി.യു കാമ്പസ് എന്നീ പരീക്ഷാ കേന്ദ്രങ്ങളിൽ കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവരുടെ സർട്ടിഫിക്കറ്റ് പരിശോധന മാർച്ച് 26നും 27നും തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് നടത്തും. അസ്സൽ ഹാൾടിക്കറ്റ്, എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, ബി.എഡ്, ടി.ടി.സി എന്നിവയുടെ ഒറിജിനലും പകർപ്പും ഹാജരാക്കേണ്ടതാണ്. ബി.എഡ്/ ടി.ടി.സി പഠിക്കുന്നവർ ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം വെരിഫിക്കേഷന് ഹാജരായാൽ മതി. മുൻവർഷങ്ങളിൽ വെരിഫിക്കേഷൻ നടത്താൻ സാധിക്കാത്തവർക്കും വെരിഫിക്കേഷൻ നടത്താവുന്നതാണ്.

മലപ്പുറം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിൽപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും കെ-ടെറ്റ് പരീക്ഷ വിജയിച്ചവരുടെ അസ്സൽ സർട്ടിഫിക്കറ്റ് പരിശോധന മാർച്ച് 21 മുതൽ 27 വരെ രാവിലെ പത്ത് മുതൽ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടക്കും.
21ന് രാവിലെ പത്ത് മുതൽ കാറ്റഗറി ഒന്ന്, 23ന് കാറ്റഗറി രണ്ട്, 26ന് കാറ്റഗറി മൂന്ന് 27ന് കാറ്റഗറി നാല് എന്നിങ്ങനെയാണ് സർട്ടിഫിക്കറ്റ് പരിശോധന. പരീക്ഷാർഥികൾ കെ-ടെറ്റ് ഹാൾടിക്കറ്റ്, കെ-ടെറ്റ് മാർക്ക് ലിസ്റ്റ്, എല്ലാ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും (അസ്സലും പകർപ്പും) ഹാജരാക്കേണ്ടതാണ്. ബി.എഡ്/ ടി.ടി.സി പഠിക്കുന്നവർ ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം വെരിഫിക്കേഷന് ഹാജരായാൽ മതി.

———————

ദർഘാസ് ക്ഷണിച്ചു

മലപ്പുറം താലൂക്ക് ആശുപത്രിയിൽ കാന്റീൻ നടത്തിപ്പിനായി പ്രസ്തുത രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽനിന്നും വ്യക്തികളിൽനിന്നും ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ മാർച്ച് 26ന് രാവിലെ 11കം മുദ്രവച്ച കവറിൽ ‘സൂപ്രണ്ട്, താലൂക്ക് ആസ്ഥാന ആശുപത്രി മലപ്പുറം’ എന്ന വിലാസത്തിൽ സമർപ്പിക്കണം. അന്നേദിവസം ഉച്ചക്ക് 12ന് ദർഘാസുകൾ തുറക്കും. ഫോൺ: 0483 2734866.

——————

ഡാക് അദാലത്ത്

കോഴിക്കോട് പോസ്റ്റേൽ ഡിവിഷന് കീഴിലെ ഡാക്ക് അദാലത്ത് 2024 മാർച്ച് 27ന് രാവിലെ 11.30ന് കോഴിക്കോട് നടക്കാവിലുള്ള പോസ്റ്റ്മാസ്റ്റർ ജനറൽ ഓഫീസിൽ നടക്കും. മലപ്പുറം അടക്കമുള്ള വടക്കൻ മേഖലയിലെ ജില്ലകളിൽ നിന്നും തപാൽ മേഖലയിലെ സേവനങ്ങൾ സംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള പരാതികൾ അദാലത്തിൽ അറിയിക്കാം. പരാതികൾ അസിസ്റ്റന്റ് ഡയറക്ടർ (മെയിൽസ്), പോസ്റ്റ്മാസ്റ്റർ ജനറൽ ഓഫീസ്, നോർത്തേൺ റീജിയൻ, നടക്കാവ്, കോഴിക്കോട്- 673011 എന്ന വിലാസത്തിൽ മാർച്ച് 20ന് മുമ്പായി അയക്കണം. പരാതി അയക്കുന്ന കവറിന് പുറത്ത് ‘ഡാക് അദാലത്ത് ‘ എന്ന് എഴുതിയിരിക്കണം.

————–

പൊതുതെളിവെടുപ്പ്

ഏറനാട് താലൂക്കിലെ എളങ്കൂര്‍ വില്ലേജില്‍ 231/1, 226/1 സര്‍വേ നമ്പറുകളില്‍ 2.1058 ഹെക്ടര്‍ സ്ഥലത്ത് ആരംഭിക്കാനുദ്ദേശിക്കുന്ന കരിങ്കല്‍ ധാതുഖനന പദ്ധതിയുമായി ബന്ധപ്പെട്ട പൊതുതെളിവെടുപ്പ് നാളെ (മാര്‍ച്ച് 20) രാവിലെ 11.30ന് എളങ്കൂര്‍ മൈലൂത്ത് സാജ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും.

——————-

error: Content is protected !!