
മലപ്പുറം : തൊഴില്‍ സുരക്ഷ ഉറപ്പാക്കണം, ഹോം നഴ്‌സിംഗ് മേഖലയില്‍ തൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷയും പ്രത്യേക ക്ഷേമനിധിയും ആഘോഷവേളകളില്‍ ബോണസും അനുവദിക്കണമെന്ന് ഹോം നഴ്‌സിംഗ് സര്‍വീസ് മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗം വാത്സല്യം ചാരിറ്റബിള്‍ സൊസൈറ്റി സംസ്ഥാന പ്രസിഡണ്ട് അഷ്‌റഫ് മനരിക്കല്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് റൈഹാനത്ത് ബീവി അധ്യക്ഷത വഹിച്ചു. അസൈനാര്‍ ഊരകം, ബേബി എസ് പ്രസാദ്, റാഹില എസ്, ഷാഹിദാ ബീവി , നൗഷാദ് വി കെ , അസൂറ ബീവി, ഹസീന എ കെ, ആമിന പി കെ. തുടങ്ങിയവര്‍സംസാരിച്ചു