ജോലി ഒഴിവുകൾ

കൗണ്‍സലിങ്
സൈക്കോളജി പ്രോഗ്രാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിലെ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് ജൂലൈ സെഷനില്‍ നടത്തുന്ന ആറ് മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് ഇന്‍ കൗണ്‍സലിങ് സൈക്കോളജി പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്ല. പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 15നകം സമര്‍പ്പിക്കണം. ശനി, ഞായര്‍, പൊതുഅവധി ദിവസങ്ങളിലാകും കോണ്ടാക്ട് ക്ലാസുകള്‍. ഇന്റേണ്‍ഷിപ്പും പ്രൊജക്ട് വര്‍ക്കും പഠനപരിപാടിയുടെ ഭാഗമാണ്. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. വിലാസം- മെറ്റ അക്കാദമി, ഒയാസിസ് മാള്‍, മഞ്ചേരി, മലപ്പുറം. ഫോണ്‍: 9387977000, 9446336010.


അതിഥി അധ്യാപക ഒഴിവ്

മലപ്പുറം ഗവ. ബോയ്‌സ് സ്‌കൂളിലെ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിഷയത്തില്‍ അതിഥി അധ്യാപക ഒഴിവ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നാളെ (ജൂണ്‍ 25) രാവിലെ 10ന് അഭിമുഖത്തിനെത്തണം.


കുക്ക് നിയമനം

വളവന്നൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പാചകക്കാരനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ജൂണ്‍ 29ന് പകല്‍ 11ന് അഭിമുഖം നടത്തും. ഏഴാം ക്ലാസ് വിജയിച്ചവര്‍ക്കും 56 വയസ്സ് കവിയാത്തവര്‍ക്കും നിയമന അഭിമുഖത്തില്‍ പങ്കെടുക്കാം. താല്‍പ്പര്യമുള്ളവര്‍ യോഗ്യത, വിലാസം എന്നിവ വ്യക്തമാക്കുന്ന അസ്സല്‍ രേഖയും പകര്‍പ്പും സഹിതം എത്തണം.


സീറ്റ് ഒഴിവ്

പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളജില്‍ യു.ജി./പി.ജി. പ്രോഗ്രാമുകളുടെ മൂന്നാം സെമസ്റ്റര്‍ ക്ലാസ്സുകളില്‍ സീറ്റ് ഒഴിവ്.മൂന്നാം സെമസ്റ്റര്‍ ബി.എ ഇംഗ്ലീഷ്- ഒന്ന് (ഓപ്പണ്‍), മൂന്നാം സെമസ്റ്റര്‍ ബി.ബി.എ-ഒന്ന് (മുസ്ലിം), മൂന്നാം സെമസ്റ്റര്‍ ബി.എസ്.സി.മാത്തമാറ്റിക്‌സ് -ഒന്ന് (ഓപ്പണ്‍), മൂന്നാം സെമസ്റ്റര്‍ ബി.എസ്.സി. ഫിസിക്‌സ്- രണ്ട് (ഓപ്പണ്‍), രണ്ട് (മുസ്ലിം)മൂന്നാം സെമസ്റ്റര്‍ ബി.എസ്.സി.കെമിസ്ട്രി-ഒന്ന് ( ഓപ്പണ്‍), ഒന്ന് ( ഇ.ഡബ്ലുയു.എസ്), മൂന്നാം സെമസ്റ്റര്‍ എം.എ.ഇംഗ്ലീഷ്- ഒന്ന് (ഓപ്പണ്‍) താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ജൂലൈ അഞ്ചിന് കോളജ് ഓഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.


കാഷ്വല്‍ ലേബര്‍ നിയമനം

സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് ഓഫ്  ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ്) യുടെ ഒപ്റ്റിക്കല്‍ ഇമേജ് പ്രോസസ്സിങ് ആന്‍ഡ് സെക്യൂരിറ്റി പ്രോഡക്ടസ് ഡിവിഷനിലേക്ക് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രതിദിനം 650 രൂപ നിരക്കില്‍ കാഷ്വല്‍ ലേബര്‍ നിയമനം. പത്താം ക്ലാസും ഏതെങ്കിലും ട്രേഡിലുള്ള  ഐ.ടി.ഐ കോഴ്‌സും വിജയിച്ച നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് തിരുവനന്തപുരം തിരുവല്ലത്തെ സി.ഡിറ്റ് മെയിന്‍ ക്യാമ്പസില്‍ ജൂണ്‍ 28ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ നടത്തുന്ന നിയന അഭിമുഖത്തില്‍ പങ്കെടുക്കാം.ഉയര്‍ന്ന പ്രായ പരിധി : 40 വയസ്സ്.  താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാദ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ സഹിതം നേരിട്ട് എത്തണം. ഫോണ്‍:  9447301306.

error: Content is protected !!