തൊഴിൽ അവസരങ്ങൾ, കോഴ്‌സുകൾക്ക് സീറ്റ് ഒഴിവുകൾ

പാര്‍ട്ട്- ടൈം സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കേരളയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ്, ഹോസ്പിറ്റല്‍ സി.എസ്.എസ്.ഡി ഡിവൈസ് റീപ്രോസസ്സിംഗ് ക്വാളിറ്റി മാനേജ്‌മെന്റ് ഓണ്‍ലൈന്‍ പാര്‍ട്ട്- ടൈം സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍, നഴ്‌സിംഗ്, പാരാമെഡിക്കല്‍ ഡിഗ്രിയോ/ ഡിപ്ലോമയോ ഉള്ളവര്‍ക്കും സി.എസ്.എസ്.ഡി ടെക്‌നീഷ്യന്‍സിനും അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകള്‍ ഡിസംബര്‍ 15 നകം അയക്കണം.  വിശദ വിവരങ്ങള്‍ക്ക് www.srccc.in എന്ന വൈബ്‌സെറ്റ് വഴിയോ 8301915397/ 9447049125 എന്ന നമ്പറിലോ ബന്ധപ്പെടുക.

യോഗാ ഡെമോണ്‍സ്‌ട്രേറ്റര്‍/ ഇന്‍സ്‌ട്രേക്ടര്‍ നിയമനം

ജില്ലയിലെ ആയുഷ്മാന്‍ ഭാരത് ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററിലേക്കുള്ള യോഗാ ഡെമോണ്‍സ്‌ട്രേറ്റര്‍/ ഇന്‍സ്‌ട്രേക്ടര്‍ തസ്തികയിലേക്ക് കരാര്‍/ദിവസ വേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലകളില്‍ നിന്ന്  ബി.എന്‍.വൈ.എസ്/എം.എസ്.സി(യോഗ)/എം.ഫില്‍(യോഗ), യോഗ പി.ജി ഡിപ്ലോമ, ഒരു വര്‍ഷത്തെ യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, സര്‍ക്കാര്‍ വകുപ്പുകള്‍ എന്നി വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  മലപ്പുറം മുണ്ടുപറമ്പ് ഗവ. ഹോമിയോ ആശുപത്രിയില്‍ നവംബര്‍ 18 ന് രാവിലെ 10.30 ന് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0483 2734852

സീ റസ്‌ക്യൂ ഗാര്‍ഡ് നിയമനം

താനൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റസ്‌ക്യൂ ബോട്ടിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ സീ റസ്‌ക്യൂ ഗാര്‍ഡുമാരെ നിയമിക്കുന്നു. കടല്‍  രക്ഷാ പ്രവര്‍ത്തനത്തില്‍  അംഗീകൃത സ്ഥാപനങ്ങളില്‍  നിന്നും പരിശീലനം  പൂര്‍ത്തിയാക്കിയ  പരിചയ സമ്പന്നരായ 45 വയസ്സ് വരെയുളള മത്സ്യത്തൊഴിലാളികള്‍ നവംബര്‍ 20 ന് രാവിലെ 11 മണിക്ക് നടക്കുന്ന ഇന്‍ര്‍വ്യൂവിന് അസ്സല്‍  രേഖകളുമായി പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍  നേരിട്ട് ഹാജരാകണം. ഫോണ്‍ നമ്പര്‍-0494-2666428.

റാങ്ക് പട്ടിക റദ്ദാക്കി

ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2- ഹോമിയോ(മൂന്നാമത്തെ എന്‍.സി.എ- എസ്.റ്റി, കാറ്റഗറി നമ്പര്‍:193/18) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി 2020 നവംബര്‍ 17 ന് നിലവില്‍ വന്ന 381/2020ole നമ്പര്‍ റാങ്ക് പട്ടികയിലുള്‍പ്പെട്ട ഏക ഉദ്യോഗാര്‍ഥിയെ 2021 ജനുവരി നാലിന് നിയമന ശിപാര്‍ശ ചെയ്തതിനാല്‍ റാങ്ക് പട്ടിക റദ്ദാക്കിയതായി കെ.പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇന്റര്‍വ്യൂ

ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് രണ്ട്(എന്‍.സി.എ ധീരവ)(കാറ്റഗറി നമ്പര്‍ 175/2019) തസ്തികയുടെ ഇന്റര്‍വ്യൂ മലപ്പുറം ജില്ലാ പി.എസ്.സി ഓഫീസില്‍ വെച്ച് 2021 നവംബര്‍ 24 ന് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക്  എസ്.എം.എസ്, പ്രൊഫൈല്‍ എന്നിവ വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രൊഫൈലിലെ നിര്‍ദേശാനുസരണം ഉദ്യോഗാര്‍ത്ഥികള്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് യഥാസമയം ഹാജരാകണം.

സീറ്റൊഴിവ്

വണ്ടൂര്‍ അംബേദ്കര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ 2021-22 അധ്യായന വര്‍ഷം ഒന്നാം വര്‍ഷ ബി.എ ഇംഗ്ലീഷില്‍ എസ്.ടി, ലക്ഷദ്വീപ് വിഭാഗത്തിലും ബിഎസ് സി മാത്തമാറ്റിക്‌സില്‍ കമ്മ്യൂണിറ്റി എസ്.സി, എസ്.ടി, സ്‌പോര്‍ട്‌സ്, ഭിന്നശേഷി, ലക്ഷദ്വീപ് വിഭാഗത്തിലും ബി.കോം കോ-ഓപ്പറേഷനില്‍ എസ്.റ്റി, ഭിന്നശേഷി, ലക്ഷദ്വീപ് വിഭാഗത്തിലും ബി.എ. എക്ണോമിക്സില്‍ ലക്ഷദ്വീപ് എന്നീ സംവരണ വിഭാഗത്തിലും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ നവംബര്‍ 15 ന്  ഉച്ചയ്ക്ക് മൂന്നിന് മുന്‍പായി കോളേജ് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്- 04931- 249666

സ്പോട്ട് അഡ്മിഷന്‍

ചേളാരിയിലെ എ. കെ.എന്‍.എം ഗവണ്മെന്റ് പോളിടെക്നിക് കോളേജില്‍ ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റിലേക്ക് നവംബര്‍ 16 രാവിലെ ഒന്‍പത് മുതല്‍ മൂന്നാം ഘട്ട സ്പോട്ട് അഡ്മിഷന്‍ നടക്കും. വിശദവിവരങ്ങള്‍  www.polyadmission.org   എന്ന വെബ്‌സൈറ്റില്‍ Click  here for Sport Admission Schedule- institution wise എന്ന ലിങ്കില്‍ ലഭ്യമാണ്.

error: Content is protected !!