കാലിക്കറ്റ് സര്‍വകലാശാലയിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനായി കരിയര്‍ ഗൈഡന്‍സ് ബ്യൂറോയും പ്ലേസമെന്റ് സെല്ലും മെച്ചപ്പെടുത്തുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പറഞ്ഞു. പി.ജി. വിദ്യാര്‍ഥികള്‍ക്കായി സര്‍വകലാശാല സംഘടിപ്പിച്ച ഗ്രാജ്വേഷന്‍ സെറിമണി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മികച്ച ഉദ്യോഗാര്‍ഥികളെ തേടി നടക്കുന്ന സ്ഥാപനങ്ങളെയും അര്‍ഹരായ വിദ്യാര്‍ഥികളെയും ഒരുമിപ്പിക്കാനുള്ള അവസരമൊരുക്കുകയാണ് ലക്ഷ്യം. പ്രവേശന സമയത്ത് തന്നെയുള്ള രജിസ്‌ട്രേഷന്‍ നമ്പറിലൂടെ ചെറിയ തുടക്കത്തില്‍ നിന്ന് വലിയ ലക്ഷ്യങ്ങളിലേക്ക് വളരാന്‍ എല്ലാവര്‍ക്കും കഴിയണമെന്നും വൈസ് ചാന്‍സലര്‍ ആശംസിച്ചു.
സിന്‍ഡിക്കേറ്റിന്റെ പരീക്ഷാ സ്ഥിരംസമിതി കണ്‍വീനര്‍ ഡോ. ടി. വസുമതി അധ്യക്ഷത വഹിച്ചു. രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ് വിന്‍ സാംരാജ്, സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. പി.കെ. ഖലീമുദ്ധീന്‍, പി. സുശാന്ത്, ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, ഡോ. പി.പി. പ്രദ്യുമ്‌നന്‍, ഡോ. ടി. മുഹമ്മദ് സലീം, ഡെപ്യൂട്ടി രജിസ്ട്രാര്‍ അസീജ, അസി. രജിസ്ട്രാര്‍ ആര്‍.കെ. ജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മലപ്പുറം ജില്ലയില്‍ നിന്ന് 326 പേരും കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്നായി 270 പേരുമാണ് വൈസ് ചാന്‍സലറില്‍ നിന്ന് നേരിട്ട് സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങിയത്.