
കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ഗവണ്മെന്റ് /എയ്ഡഡ് കോളേജുകളില്‍ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള 5 വര്‍ഷ ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകളുടെ പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി. സര്‍വകലാശാലക്ക് കീഴില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള അഞ്ച് കോളേജുകളിലാണ് ഈ പ്രോഗ്രാമുകളുള്ളത്. പ്ലസ്ടു/ വി.എച്ച്.എസ്.ഇ. മാര്‍ക്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ജൂണ്‍ 12. അപേക്ഷാ ഫീസ് :-എസ്.സി./എസ്.ടി. – 220/ രൂപ. മറ്റുള്ളവര്‍- 520/- രൂപ. അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. പ്രവേശന വിജ്ഞാപനം, പ്രോസ്‌പെക്ടസ് എന്നിവ admission.uoc.ac.in എന്ന വെബ്‌സെറ്റില്‍ ലഭിക്കും. ഫോണ്‍: 0494 2407152, 2407016, 2407017.
എം.ബി.എ. പ്രവേശന അഭിമുഖം
കാലിക്കറ്റ് സര്‍വകലാശാലയുടെ കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് പഠനവകുപ്പിലും സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസുകളിലേക്കും എം.ബി.എ. പ്രവേശനത്തിന് അപേക്ഷിച്ചവര്‍ക്കുള്ള ഗ്രൂപ്പ് ഡിസ്‌കഷനും അഭിമുഖവും ജൂണ്‍ എട്ട്, ഒമ്പത് തീയതികള സര്‍വകലാശാലാ കാമ്പസിലെ കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് പഠനവകുപ്പില്‍ തുടങ്ങും. അര്‍ഹരായവരുടെ പട്ടിക വെബ്‌സൈറ്റില്‍. റോള്‍ നമ്പര്‍, തീയതി, സമയം എന്ന ക്രമത്തില്‍. 26001-26054 ജൂണ്‍ എട്ട് 10 മണി, 26055-26108 ജൂണ്‍ എട്ട് രണ്ട് മണി, 26109-26162 ജൂണ്‍ ഒമ്പത് 10 മണി, 26163-26216 ജൂണ്‍ ഒമ്പത് രണ്ട് മണി.
പുനര്‍മൂല്യനിര്‍ണയഫലം
മൂന്നാം സെമസ്റ്റര്‍ എം.എസ് സി. കെമിസ്ട്രി നവംബര്‍ 2025 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
സ്‌പെഷ്യല്‍ പരീക്ഷ
മൂന്നാം സെമസ്റ്റര്‍ പി.ജി. റഗുലര്‍ നവംബര്‍ 2025 സ്‌പെഷ്യല്‍ പരീക്ഷ 15-ന് തുടങ്ങും. പരീക്ഷാകേന്ദ്രം: ടാഗോര്‍ നികേതന്‍, സര്‍വകലാശാലാ ക്യാമ്പസ്. സമയക്രമവും അര്‍ഹരായ വിദ്യാര്‍ഥികളുടെ വിവരങ്ങളും വെബ്‌സൈറ്റില്‍.
പരീക്ഷ
സര്‍വകലാശാലാ എഞ്ചിനീയറിങ് കോളേജിലെ ഒന്നും രണ്ടും സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2025 സപ്ലിമെന്ററി പരീക്ഷ ജൂണ്‍ 16-ന് തുടങ്ങും.
ബി.എ.എം.എസ്. ഒറ്റത്തവണ സപ്ലിമെന്ററി പരീക്ഷ
എല്ലാ സ്വാഭാവിക അവസരങ്ങളും അവസാനിച്ച (2007 പ്രവേശനം) തേര്‍ഡ് പ്രൊഫഷണല്‍ ബി.എ.എം.എസ്. വിദ്യാര്‍ഥികള്‍ക്കുള്ള സെപ്റ്റംബര്‍ 2025 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് ജൂലൈ എട്ട് വരെ അപേക്ഷിക്കാം. പരീക്ഷാ കണ്‍ട്രോളര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. പരീക്ഷാതീയതി പിന്നീട് പ്രഖ്യാപിക്കും. വിശദവിജ്ഞാപനം വെബ്‌സൈറ്റില്‍.
അഫ്‌സല്‍ ഉല്‍ ഉലമ ഹാള്‍ടിക്കറ്റ്
ജൂണ്‍ എട്ടിന് തുടങ്ങുന്ന അഫ്‌സല്‍ ഉല്‍ ഉലമ പ്രിലിമിനറി ഒന്നാം വര്‍ഷ റഗുലര്‍ പരീക്ഷയുടെ ഹാള്‍ടിക്കറ്റുകള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൊണ്ടോട്ടിയിലെ അല്‍ ഹിദായത്ത് അറബിക് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ പുളിക്കല്‍ എം.യു.എ. കോളേജില്‍ പരീക്ഷക്ക് ഹാജരാകണം.