
മലപ്പുറത്ത് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റായി (എ.ഡി.എം) കെ. ദേവകി ചുമതലയേറ്റു. വയനാട് എ.ഡി.എം ആയിരുന്നു. വയനാട് സ്പെഷ്യൽ എൽ.എ ഡപ്യൂട്ടി കളക്ടർ, മലപ്പുറം കളക്ടറേറ്റിൽ ഹുസൂർ ശിരസ്തദാർ, കൊണ്ടോട്ടി, ഏറനാട്, പെരിന്തല്‍മണ്ണ താലൂക്കുകളില്‍ തഹസില്‍ദാര്‍ എന്നീ പദവികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിലെ കുളക്കാട് സ്വദേശിയായ കെ. ദേവകി പെരിന്തല്‍മണ്ണയിലാണ് താമസം.