കെ .എസ്. ഇ.ബി. നോർത്തൺ റിജിയണിലെ ഓഫീസഴ്സിനെ എൻ എഫ്.പി. ആർ. ആദരിച്ചു

തിരൂരങ്ങാടി : കെ.എസ്.ഇ.ബി.യുടെ നോർത്തൺ റിജിയണിൽ 2021,2022&2023 കാലഘട്ടത്തിൽ ഏറ്റവും കുറവ് ആക്സിഡൻറ് രേഖപ്പെടുത്തിയ തിരൂരങ്ങാടി ഇലക്ട്രിക്കൽ ഡിവിഷൻ ഡിപ്പാർട്ട്മെൻറ് ഓഫീസേഴ്സിനെ ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ .എഫ് .പി .ആർ) ആദരിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് മനാഫ് താനൂർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ ഒ .പി വേലായുധനെ പൊന്നാടയണിയിച്ചു.

താലൂക്ക് പ്രസിഡണ്ട് അബ്ദുൽ റഹീം പൂക്കത്ത് ഭാരവാഹികളായ നിയാസ് അഞ്ചപുര, ബിന്ദു തിരിച്ചിലങ്ങാടി, സുലൈഖ സലാം പരപ്പനങ്ങാടി ,എ പി അബൂബക്കർ വേങ്ങര , എന്നിവർ മെമ്മോണ്ടം കൈമാറി. ചീഫ് സേഫ്റ്റി ഓഫീസർ സ്മിത (ഇ.ഇ) , സേഫ്റ്റി ഓഫീസർമാർ, എ.എ.ഇ റൈഹാനത്ത്. ഒ സുപ്രിയ , പി .വി രതി, തിരൂരങ്ങാടി ഡിവിഷനിലെ അസിസ്റ്റൻറ് എൻജിനീയർമാർ എന്നിവർ പങ്കെടുത്തു.

error: Content is protected !!