മലപ്പുറം : മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ മണ്ഡലങ്ങളിലും നടത്തിയ നവകേരള സദസിന്റെ സംഘാടകവുമായി ബന്ധപ്പെട്ട് മലപ്പുറം നിയോജക മണ്ഡലത്തിൽ ബാക്കി വന്ന തുക 4,97,448 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. വിവിധ മണ്ഡലങ്ങളിൽ സംഘാടക സമിതിയുടെ കൈവശം ബാക്കിയുള്ള തുക ദുരിതാശ്വാസനിധിയിലേക്ക് കൈമാറാനുള്ള സംയുക്ത സംഘാടകസമിതിയുടെ തീരുമാന പ്രകാരമാണിത്. മലപ്പുറം മണ്ഡലം സംഘാടകസമിതി ചെയർമാനായ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി പി അനിൽ, വൈസ് ചെയർമാൻ കെ പി ഫൈസൽ എന്നിവർ ചേർന്ന് ജില്ലാ കളക്ടർക്ക് ചെക്ക് കൈമാറി.