വള്ളിക്കുന്ന് : വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ തീരദ്ദേശ മേഖലയിലെ കടലുണ്ടി നഗരം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവൃത്തി പുരോഗമിക്കുന്നു. അസൗകര്യം കൊണ്ട് വീര്‍പ്പ് മുട്ടിയിരുന്ന കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പഴയ കെട്ടിടം പൊളിച്ചു നീക്കി എല്ലാവിധ സൗകര്യത്തോടും കൂടിയ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നിന്റെ പ്രവൃത്തിയാണ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.
പുതിയതായി നിര്‍മ്മാര്‍ണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന കടലുണ്ടി നഗരം കുടുംബാരോഗ്യ കേന്ദ്രത്തിന് ലാബ് സൗകര്യം, വൈല്‍നസ് റൂം, ഫീഡിംങ് റൂം, ഇമ്യൂണേഷന്‍ റൂം, ചേയ്ഞ്ചിംങ് റൂം, സ്റ്റോര്‍ റൂം എന്നീ സൗകര്യത്തോടെയാണ് വരുന്നത്. 55 ലക്ഷം രൂപയുടെ ഹെല്‍ത്ത് ഗ്രാന്റ് ആണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. നാല് മാസം കൊണ്ട് കടലുണ്ടി നഗരം വെല്‍നസ് സെന്റര്‍ കെട്ടിടം പണി പൂര്‍ത്തീകരിക്കുമെന്ന് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ എന്‍ വി .ബിപിന്‍ അറിയിച്ചു.