
മമ്മാലിപ്പടി : പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ മമ്മാലിപ്പടി കുളമ്പിൽ പാറ റോഡിൽ കല്പകഞ്ചേരി പോലീസ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. ക്യാമറകളുടെ ഉദ്ഘാടനം കൽപകഞ്ചേരി എസ്ഐ ദാസ്, പെരുമണ്ണ ക്ലാരി പഞ്ചായത്ത് പ്രസിഡണ്ട് ഷംസു പുതുമയും ചേർന്ന് നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പറും, സാമൂഹിക സാംസ്കാരിക നേതാക്കന്മാരും,നാട്ടുകാരും പങ്കെടുത്തു. വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം കണ്ടുപിടിക്കുന്നതിനും അനധികൃത വാഹന പാർക്കിങ്ങുകൾ കണ്ടുപിടിക്കുന്നതിനും വേണ്ടിയാണ് ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്.
ലഹരി വിപത്തിനെതിരെ കല്പകഞ്ചേരി പോലീസ് പെട്രോളിങ്ങും നിരീക്ഷണങ്ങളും ശക്തിപ്പെടുത്തും എന്ന് എസ് ഐ പറഞ്ഞു.
വൈകുന്നേരങ്ങളിൽ ലഹരി മാഫിയയുടെ പിടിയിൽ അമർന്ന സ്ഥലങ്ങളിലാണ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്.