തിരൂരങ്ങാടി : സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ ആഭിമുഖ്യത്തിൽ ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിച്ച സമസ്ത:മുസാബഖ- ഇസ്ലാമിക കലാസാഹിത്യ മത്സരത്തിൽ
353 പോയിന്റുമായി കണ്ണൂർ ജില്ല ചാമ്പ്യൻഷിപ്പ് നേടി
344 പോയിന്റുമായി കാസർകോട് ജില്ല രണ്ടാം സ്ഥാനവും നേടിയപ്പോൾ
306 പോയിന്റുകളോടെ
കോഴിക്കോട്, മലപ്പുറം വെസ്റ്റ് ജില്ലകൾ മൂന്നാം സ്ഥാനം പങ്കിട്ടു.
മുഅല്ലിം വിഭാഗത്തിൽ കോഴിക്കോട് ജില്ല ഒന്നാം സ്ഥാനവും കണ്ണൂർ ജില്ല രണ്ടാം സ്ഥാനവും നേടി.
വിവിധ വിഭാഗം
മത്സരങ്ങളുടെ പോയിന്റ് നില.
ജൂനിയർ വിഭാഗം ചാമ്പ്യൻഷിപ്പ്: ഒന്നാംസ്ഥാനം മലപ്പുറം വെസ്റ്റ് 82 പോയിൻറ്,
രണ്ടാം സ്ഥാനം കണ്ണൂർ ജില്ല 74 പോയിന്റ്.
സീനിയർ വിഭാഗം ചാമ്പ്യൻഷിപ്പ്:
ഒന്നാംസ്ഥാനം കണ്ണൂർ ജില്ല 86 പോയിന്റ്,
രണ്ടാം സ്ഥാനം കോഴിക്കോട് ജില്ല 71
പോയിന്റ്.
സൂപ്പർ സീനിയർ വിഭാഗം ചാമ്പ്യൻഷിപ്പ്: ഒന്നാംസ്ഥാനം കണ്ണൂർ ജില്ല 93 പോയിന്റ്,
രണ്ടാം സ്ഥാനം കാസർഗോഡ് ജില്ല 82 പോയിന്റ്.
ജനറൽ വിഭാഗം ചാമ്പ്യൻഷിപ്പ്: ഒന്നാംസ്ഥാനം കാസർഗോഡ് ജില്ല 50 പോയിന്റ്,രണ്ടാം സ്ഥാനം കോഴിക്കോട് ജില്ല 40 പോയിന്റ്.
അലൂംനി വിഭാഗം ചാമ്പ്യൻഷിപ്പ്: ഒന്നാംസ്ഥാനം കാസർഗോഡ് ജില്ല 49 പോയിന്റ്, രണ്ടാം സ്ഥാനം മലപ്പുറം ഈസ്റ്റ് 44 പോയിന്റ്.
ജൂനിയർ വിഭാഗം വ്യക്തികത ചാമ്പ്യൻഷിപ്പ്:
മുഹമ്മദ് റിയാൻ പി.ടി, ഹിദായത്തു സ്വിബിയാൻ മദ്രസ, മലപ്പുറം ഈസ്റ്റ്- 14 പോയിന്റ്.
സീനിയർ വിഭാഗം വ്യക്തിഗത ചാമ്പ്യൻഷിപ്പ് :
മുഹമ്മദ് എ.പി, ഷറഫുൽ ഇസ്ലാം മദ്രസ കണ്ണൂർ, 28 പോയിന്റ്.
സൂപ്പർ സീനിയർ വിഭാഗം വ്യക്തിഗത ചാമ്പ്യൻഷിപ്പ്:
മുഹമ്മദ് അസ്ലഹ് കെ.പി,ഇഹ്യാഉൽ ഉലൂം സെക്കന്ററി മദ്രസ, മലപ്പുറം ഈസ്റ്റ് -23 പോയിന്റ്.
അലൂംനി വിഭാഗം വ്യക്തിഗത ചാമ്പ്യൻഷിപ്പ്:
ശാനിദ് പി.വി, റൗസത്തുൽ ഉലൂം മദ്രസ -കണ്ണൂർ,
മുഹമ്മദ് അലി സിനാൻ, ബുസ്താനുൽ ഉലൂം മദ്രസ -കാസർഗോഡ് 16 പോയിന്റ്.
സമാമാപന സംഗമത്തിൽ ഒ എം എസ് എ തങ്ങൾ മേലാറ്റൂർ പ്രാർത്ഥന നടത്തി. എസ് കെ കെ ജെ എംസിസി ജനറൽ സെക്രട്ടറി വാക്കോഡും മൊയ്തീൻകുട്ടി ഫൈസി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് ഡോ ബഹാഉദ്ധീൻ മുഹമ്മദ് നദ് വി ഉദ്ഘാടനവും ഓവറോൾ ചാമ്പ്യന്മാർക്കുള്ള ട്രോഫി വിതരണവും നടത്തി.
കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി അനുഗ്രഹ പ്രഭാഷണവും സമസ്ത കേന്ദ്ര മുശാവറ അംഗം എം പി മുസ്തഫൽ ഫൈസി അനുമോദന പ്രഭാഷണവും നടത്തി.
പുത്തനഴി മൊയ്തീൻ ഫൈസി,
കെ കെ തങ്ങൾ വെട്ടിച്ചിറ, സയ്യിദ് ഫക്രുദീൻ തങ്ങൾ കണ്ണന്തളി, യു ഷാഫി ഹാജി, ബി എസ് കെ തങ്ങൾ, പി കെ അബ്ദുൽ ഖദിർ ഖാസിമി, സയ്യിദ് നിയസലി തങ്ങൾ, ഷാഹുൽഹമീദ് മാസ്റ്റർ, അബ്ദുസമദ് മുട്ടം, ഹംസ ഹാജി മുന്നിയൂർ, സി മുഹമ്മദലി ഫൈസി,
കെ കെ ഇബ്രാഹിം മുസ്‌ലിയാർ,
പി ഹസൈനാർഫൈസി,
സി എച് ത്വയ്യിബ് ഫൈസി, പി ഇസഹാക്ക് ബാഖവി,ടി കെ മുഹമ്മദ് കുട്ടി ഫൈസി, പി എം റഫീഖ് അഹ്മദ്, ഹംസ സമദാനി, മാണിയൂർ അബ്ദുറഹ്മാൻ ഫൈസി, യൂസഫ് ഫൈസി,ഷാഫി വയനാട്,
ജസീബ് തലപ്പാറ,ദിൻഷാദ് ഫറോക്ക്, തൗഫീഖ് കാസറഗോഡ്, ഷിഫാസ് ആലപ്പുഴ, സജാദ് പാതിരിക്കാട്, ഫർഹാൻ മില്ലത്ത്, എൻ കെ ബഷീർ ദാരി, ആർ വി എ സലാം മൗലവി, ശുകൂർ ഫൈസി പുഷ്പഗിരി, അബൂബക്കർ യമാനി, അബ്ദുസ്സലാം ദാരിമി സംസാരിച്ചു. സംസ്ഥാന സെക്രട്ടറി കൊടക് അബ്ദുറഹ്മാൻ മുസ്‌ലിയാർ സ്വാഗതവും കെ ടി ഹുസൈൻ കുട്ടി നന്ദിയും പറഞ്ഞു.