കെ കരുണാകരന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ പത്മജ വേണുഗോപാല്‍ ബിജെപിയിലേക്കെന്ന് സൂചന

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ബിജെപിയിലേക്കെന്ന് സൂചന. സാധ്യത തള്ളി കളയുന്നില്ലെന്ന് പത്മജ പ്രമുഖ ചാനലിനോട് പ്രതികരിച്ചു. മാറ്റം ഈ തിരഞ്ഞെടുപ്പിനു ശേഷമാകുമെന്നാണ് സൂചന. നിലവില്‍ സംസ്ഥാന കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി 2004ല്‍ മുകുന്ദപുരത്തു നിന്നും ലോക്‌സഭയിലേക്കും തൃശൂര്‍ നിന്ന് 2021 ല്‍ നിയമസഭയിലേക്കും മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

error: Content is protected !!