തിരൂരങ്ങാടി : തിരൂരങ്ങാടി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ സാധാരണക്കാരായ പൊതുജനങ്ങള്‍ക്കായി ലഭിക്കേണ്ട കാരുണ്യ മെഡിക്കല്‍ സേവനം ഉടന്‍ പ്രാവര്‍ത്തികമാക്കണമെന്ന് ആവശ്യപ്പെട്ട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിന് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ്‌സ് നിവേദനം നല്‍കി.
പൊതുജനങ്ങള്‍ക്ക് വിലകുറഞ്ഞ മരുന്നു ലഭിക്കേണ്ടുന്ന പ്രവര്‍ത്തി നീട്ടി കൊണ്ടുപോകുന്നതു ചില സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളെ സംരക്ഷിക്കുന്നതിനാണോ എന്ന് നാട്ടുകാരും സംശയിക്കുന്നു. രണ്ടുവര്‍ഷം മുമ്പ് പ്രഖ്യാപിച്ച കെ .എം. സി. എല്‍ നു കീഴിലുള്ള കാരുണ്യ മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് എന്‍എഫ്പിആര്‍ ആവശ്യപ്പെട്ടു
നിവേദന സംഘത്തില്‍ എന്‍ .എഫ് .പി. ആര്‍ ഭാരവാഹികളായ തിരൂരങ്ങാടി താലൂക്ക് പ്രസിഡണ്ട് അബ്ദുല്‍ റഹീം പൂക്കത്ത് , മനാഫ് താനൂര്‍, നീയാസ് അഞ്ചപ്പുര, ബിന്ദു തിരിച്ചിലങ്ങാടി, എ പി അബൂബക്കര്‍ വേങ്ങര എന്നിവര്‍ സംബന്ധിച്ചു