
തിരൂരങ്ങാടി : കേരള പ്രവാസി സംഘം തിരൂരങ്ങാടി ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇസ്രായേൽ ഭീകരതയ്ക്കെതിരെ ഖത്തർ ഐക്യദാർഢ്യ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ചെമ്മാട്ട് നടന്ന പരിപാടി ജില്ലാ വൈസ് പ്രസിഡൻ്റ് എൻ പി സക്കീർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് ഹക്കീം മാറാത്ത് അധ്യക്ഷനായി. അബ്ദുറഹ്മാൻ മച്ചിഞ്ചേരി, അബ്ദു തെന്നല എന്നിവർ സംസാരിച്ചു.ഏരിയ സെക്രട്ടറി അബ്ദുല്ലത്തീഫ് തെക്കേപാട്ട് സ്വാഗതവും സനീർ പൂഴിത്തറ നന്ദിയും പറഞ്ഞു.
ഫോട്ടോ : കേരള പ്രവാസി സംഘം തിരൂരങ്ങാടി ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചെമ്മാട്ട് നടന്നഖത്തർ ഐക്യദാർഢ്യ പ്രകടനം.