തിരൂരങ്ങാടി : കേരളോത്സവം 2023 ഭാഗമായി തിരൂരങ്ങാടി നഗരസഭയില്‍ പരിപാടികള്‍ ആരംഭിച്ചു. ക്രിക്കറ്റ് മത്സരത്തോടെയാണ് കായിക മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ക്രിക്കറ്റില്‍ ഗോള്‍ഡന്‍ ഈഗിള്‍ പതിനാറുങ്ങല്‍ ചാമ്പ്യന്മാരായി. ഫൈനലില്‍ താഴെചിന യൂത്തിനെ പരാജയപ്പെടുത്തിയാണ് ഗോള്‍ഡന്‍ ഈഗിള്‍ പതിനാറുങ്ങല്‍ ചാമ്പ്യന്മാരായത്. നഗരസഭ ചെയര്‍മ്മാന്‍ കെ.പി മുഹമ്മദ് കുട്ടി വിജയികള്‍ക്ക് ട്രോഫികള്‍ നല്‍കി.
വൈസ് ചെയര്‍ പേയ്‌സണ്‍ സുലൈഖ കാലോടി,വികസന കാര്യ ചെയര്‍മ്മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മ്മാന്‍ ഇ.പി.എസ് ബാവ മെഡലുകള്‍ സമ്മാനിച്ചു. കൗണ്‍സിലര്‍മ്മാരായ അരിമ്പ്ര മുഹമ്മദാലി,സമീര്‍ വലിയാട്ട്,അജാസ് സി.എച്ച്,യൂത്ത് കോഡിനേറ്റര്‍ വഹാബ് എന്നിവര്‍ക്ക് പുറമെ സോക്കര്‍ കിംഗ് തിരൂരങ്ങാടി അംഗങ്ങളായ ജംഷിഖ് ബാബു വെളിയത്ത്, നിജു മണ്ണാരക്കല്‍, നന്ദു കിഷോര്‍ മലയില്‍, അഫ്‌സല്‍ പിലാതോട്ടത്തില്‍, സമീര്‍ മാണിതൊടിക എന്നിവര്‍ നേതൃത്വം നല്‍കി.
23നു ബാഡ്മിന്റണ്‍, 29,30 ഫുട്‌ബോള്‍, നവമ്പര്‍ 4 വോളിബോള്‍, 5ന് അത്‌ലറ്റിക്‌സ് മത്സരങ്ങള്‍, കലാ മത്സരങ്ങള്‍ വടംവലി, നീന്തല്‍, ഓഫ് സ്റ്റേജ് മത്സരങ്ങല്‍ മുതലായവയും നടക്കുന്നുണ്ട്. സോക്കര്‍ കിംഗ്, ടാറ്റാസ് ക്ലബ്ബ് തിരൂരങ്ങാടി, എച്ച്.ആര്‍.എം.സി ചന്തപ്പടി, ഉദയ ചുള്ളിപ്പാറ .സ്‌കൂള്‍ ബസ് എന്നീ ക്ലബ്ബുകളുടെ സഹകരണത്തോടെയാണ് മത്സരങ്ങള്‍ നടക്കുന്നത്.