Monday, July 21

കേരള പ്രവാസി സംഘം പരപ്പനങ്ങാടി വില്ലേജ് സമ്മേളനം സംഘടിപ്പിച്ചു

പരപ്പനങ്ങാടി : കേരള പ്രവാസി സംഘം പരപ്പനങ്ങാടി വില്ലേജ് സമ്മേളനം പ്രസന്റേഷന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. മുതിര്‍ന്ന പ്രവാസി ടി.പി. കുഞ്ഞാലന്‍ കുട്ടി പതാക ഉയര്‍ത്തി. സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് ഇ.പി. സെക്കീര്‍ ഉദ്ഘാടനം ചെയ്തു.

വില്ലേജ് സെക്രട്ടറി ആലുങ്ങല്‍ ശശികുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മറ്റി അംഗം നൗഷാദ് താനൂര്‍, തിരൂരങ്ങാടി ഏരിയ സെക്രട്ടറി അബ്ദുറഹ്‌മാന്‍ മച്ചിങ്ങല്‍, ഏരിയ പ്രസിഡന്റ് ലത്തീഫ് തെക്കെപ്പാട്ട് എന്നിവര്‍ അഭിവാദ്യങ്ങളര്‍പ്പിച്ച് സംസാരിച്ചു.

സമ്മേളനം ഭാരവാഹികളായി എ.വി വിജയകൃഷ്ണന്‍ പ്രസിഡന്റ്, കെ. സുരേഷ് സെക്രട്ടറി, കെ. മുരളി ട്രഷറര്‍, പി.പി. മാജിദ്, ഇ. അസ്‌ക്കര്‍ വൈ. പ്രസിഡന്റ്, എ.വി. ജിത്തു വിജയ്, സലീം എലിമ്പാടന്‍ ജോ. സെക്രട്ടറി എന്നിവരെയും എക്‌സിക്യുട്ടിവ് കമ്മറ്റി അംഗങ്ങളായി ശശികുമാര്‍ ആലുങ്ങല്‍, എം. ഷാജി, ടി.പി. കുഞ്ഞാലന്‍ കുട്ടി, പി.കെ. അഷ്‌റഫ്, സി. സിറാജ്, ഷമീര്‍, ഇസ്മായില്‍ കോണിയത്ത്, ജാഫര്‍ കുന്നുമ്മല്‍, പ്രശാന്ത് അയിനിക്കാട്ട് എന്നിവരെയും തിരഞ്ഞെടുത്തു.

ടി.പി. കുഞ്ഞാലന്‍കുട്ടി അധ്യക്ഷത വഹിച്ച യോഗത്തില്‍ ആലുങ്ങല്‍ ശശികുമാര്‍ സ്വാഗതവും, എ.വി. വിജയ കൃഷ്ണന്‍ നന്ദിയും അറിയിച്ചു.

error: Content is protected !!