തിരൂരങ്ങാടി : കെ.എൻ.എം. സംസ്ഥാന വിദ്യാഭ്യാസ ബോർഡ് നടത്തുന്ന ഡിപ്ലോമ ഇൻ മദ്രസ ടീച്ചേഴ്സ് എജ്യുക്കേഷൻ കോഴ്സ് ചെമ്മാട് സലഫി മദ്രസയിൽ തുടക്കം കുറിച്ചു. കെ.എൻ.എംസംസ്ഥാന മദ്രസ വിദ്യാഭ്യാസ ബോർഡ് അംഗം പി.അബ്ദുൽ ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ഹാജി കളിയാട്ടമുക്ക് അധ്യക്ഷത വഹിച്ചു.
മുനീർ മാസ്റ്റർ താനാളൂർ ക്ലാസിന് നേതൃത്വം നൽകി കെ. എൻ. എം. തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി ഹംസ മാസ്റ്റർ കരുമ്പിൽ , പരപ്പനങ്ങാടി മണ്ഡലം സെക്രട്ടറി ഹബീബ് റഹ്മാൻ പാലത്തിങ്ങൽ,തിരൂരങ്ങാടി മണ്ഡലം മദ്രസ കോംപ്ലക്സ് പ്രസിഡണ്ട് അബു മാസ്റ്റർ ചെട്ടിപ്പടി, പി.ഒ ഹംസമാസ്റ്റർ,നൗഷാദ് ചോന്നാരി ,എം.ജി.എം.ജില്ല സെക്രട്ടറി ആയിഷ ചെറുമുക്ക്, ഐ.എസ്.എം.മണ്ഡലം സെക്രട്ടറി നബീൽ സ്വലാഹി ചെറുമുക്ക്, എം എസ് എം മണ്ഡലം കമ്മിറ്റി അംഗം കെ.പി. മുഷീർ അഹമ്മദ് ,
, സെൻറർ കോർഡിനേറ്റർ പി കെ സനിയ്യ ടീച്ചർ, സി.വി. മുഹമ്മദ് ഷരീഫ് , പി.കെ. നൗഫൽ അൻസാരി എന്നിവർ പ്രസംഗിച്ചു