മതമൈത്രിയുടെ നേര്‍കാഴ്ചയായി കൊടിഞ്ഞി പള്ളി ഖാസി സ്ഥാനാരോഹണ ചടങ്ങ്

കൊടിഞ്ഞി പള്ളി മഹല്ല് ഖാസിയായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ചുമതലയേല്‍ക്കുന്ന ചടങ്ങിലാണ് സഹോദര സമുദായ നേതാക്കളുടെ സാന്നിധ്യമുണ്ടായത്.

മതമൈത്രിക്ക് പേര് കേട്ട കൊടിഞ്ഞി പള്ളിയിലെ ഖാസി സ്ഥാനാരോഹണ ചടങ്ങിലും പതിവ് തെറ്റിക്കാതെ സഹോദര സമുദായ അംഗങ്ങളുടെ സാന്നിധ്യം.  പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മഹല്ല് ഖാസിയായി സ്ഥാനമേല്‍ക്കുന്ന ചടങ്ങിലാണ് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ഇരട്ടകുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനയുടെ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ ഭാസ്‌കരന്‍ പുല്ലാണിയും സജീവ സാന്നിധ്യമായത്. തങ്ങളെ പള്ളിയിലേക്ക് ആനയിക്കുന്ന ചടങ്ങിലും പിന്നീട് പള്ളിക്കുള്ളില്‍ തങ്ങള്‍ ഖാസി സ്ഥാനം ഏറ്റെടുക്കുന്ന സദസ്സിലും ഉണ്ണികൃഷ്ണന്‍ പങ്കെടുക്കുകയും ആശംസ പ്രസംഗം നടത്തുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ താന്‍ ആദ്യമായി അനുമതി നല്‍കിയത് കൊടിഞ്ഞി പള്ളി പുനര്‍നിര്‍മാണത്തിനാണെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു..

കൊടിഞ്ഞി പള്ളിയിലെ സത്യം ചെയ്യല്‍ ചടങ്ങിന് മുന്നോടിയായി നടക്കുന്ന രമ്യത ചര്‍ച്ചക്കുള്ള മസ്ലഹത്ത് സദസ്സിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/EKDfiaAWIlm1QnHZ8xhhOs

പള്ളിയിലെ സത്യം ചെയ്യല്‍ ചടങ്ങ് പ്രശസ്തമാണ്. മമ്പുറം തങ്ങള്‍ ആരംഭിച്ചതാണ് സത്യം ചെയ്യല്‍ ചടങ്ങ്. വ്യക്തികളും കുടുംബങ്ങളും ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി വരുന്നവരോട് കൊടിഞ്ഞി പള്ളിയിലെത്താനാണ് തങ്ങള്‍ നിര്‍ദേശിച്ചിരുന്നത്രെ. തിരൂരങ്ങാടി ടുഡേ. അത് ഇന്നും തുടര്‍ന്നു വരുന്നു. രൂക്ഷമായ തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ പോലും കൊടിഞ്ഞി പള്ളിയിലെത്തി സത്യം ചെയ്താല്‍ അതോടെ ഇരുകൂട്ടരും രമ്യതയിലായി പോകുന്നതാണ് അനുഭവം. ആദ്യം ഇരുകക്ഷികളുമായി ചര്‍ച്ച നടത്തി പരിഹാരം കാണാന്‍ ശ്രമിക്കും. അവസാന ഘട്ടത്തിലാണ് സത്യം ചെയ്യല്‍ ചടങ്ങ് നടത്തുക. ഇതിനുള്ള ചര്‍ച്ച നടത്തുന്നതിനാണ് മസ്ലഹത്ത് മജ്‌ലിസ് ആരംഭിച്ചത്.
കൊടിഞ്ഞി പള്ളിയിലെ ചില ചടങ്ങുകളില്‍ സഹോദര സമുദായങ്ങള്‍ക്കും അവകാശമുണ്ടെന്നതാണ് പ്രത്യേകത. റമസാന്‍ 27 ന് വിശ്വാസികള്‍ പള്ളിയില്‍ കൊണ്ടു വരുന്ന പലഹാരങ്ങളുടെ ഒരു ഓഹരിയുടെ അവകാശം അമുസ്ലിം സഹോദരങ്ങള്‍ക്കാണ്. അത് ഇന്നും തുടര്‍ന്നു വരുന്നുണ്ട്.
ഉദ്ഘാടന ചടങ്ങില്‍ മഹല്ല് പ്രസിഡന്റ് പി സി മുഹമ്മദ് ഹാജി ആധ്യക്ഷ്യം വഹിച്ചു. സയ്യിദ് ഷാഹുല്‍ഹമീദ് തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ത്ഥന നടത്തി.
കെ.പി.എ മജീദ് എം.എല്‍.എ, ഡോ.ബഹാഉദ്ധീന്‍ മുഹമ്മദ് നദ്വി, യു ഷാഫി ഹാജി, പി.കെ. അബ്ദുല്‍ഗഫൂര്‍ അല്‍ഖാസിമി, എ.പി ഉണ്ണികൃഷ്ണന്‍, പത്തൂര്‍ കുഞ്ഞോന്‍ ഹാജി, മുഹമ്മദലി ബാഖവി ഓമശ്ശേരി,  ഒടിയില്‍ ബാവ ഹാജി, മെതുവില്‍ സിദ്ദീഖ് ഹാജി, പത്തൂര്‍ സാഹിബ് ഹാജി, പാലക്കാട്ട് ബാവ ഹാജി, ഖത്തീബ് അലിഅക്ബര്‍ ഇംദാദി, മുദരിസ് അബ്ദുല്‍ അസീസ് ഫൈസി, മുഹമ്മദ് ബാഖവി മുണ്ടം പറമ്പ്, പി.വി.കോമുക്കുട്ടി ഹാജി, സി.അബൂബക്കര്‍ ഹാജി, യു.വി.അബ്ദുല്‍ ഖാദര്‍, താപ്പി മൊയ്തീന്‍ ഹാജി, പാലക്കാട്ട് ഹംസ, വി.ടി ഇബ്രാഹിം ഫൈസി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഊർപ്പായി മുസ്തഫ,

തൂബ മുഹമ്മദ് കുട്ടി, എലിമ്പാട്ടിൽ ഹംസ ഹാജി, പി.ബാവ, പനമ്പിലായി അബ്ദുസ്സലാം ഹാജി, നെച്ചിക്കാട്ട് അബ്ദുറഹ്മാൻ, കബീർ പി പി, നടുത്തൊടി മുസ്തഫ, യു.എ റസാഖ്, കൊളത്തൂർ ഹൈദ്രോസ്, പൂക്കയിൽ മൊയ്തീൻ ഹാജി, ശാക്കിർ ഫൈസി, അബ്ബാസ് തയ്യിൽ, നൗഷാദ്, തുടങ്ങിയവർ നേതൃത്വം നൽകി.

error: Content is protected !!