കൊടിഞ്ഞി എം.എ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വായനാദിനം സമുചിതമായി ആചരിച്ചു

കൊടിഞ്ഞി : എം.എ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വായന ദിനത്തോടനുബന്ധിച്ച് കൈരളി ക്ലബ്ബിന്റെ കീഴില്‍ വ്യത്യസ്ത പരിപാടികളും മല്‍സരങ്ങളും നടന്നു. പരിപാടി വിദ്യാര്‍ഥികളില്‍ വായനയുടേയും പുസ്തകങ്ങളുടെയും പ്രാധാന്യത്തെ ബോധ്യപ്പെടുത്താന്‍ സാധിച്ചു. വായന ദിനത്തിന്റെ ഭാഗമായി ലൈബ്രറി ക്ലബിന്റെ കീഴില്‍ പുതിയ ലൈബ്രറി ആന്റ് കൗണ്‍സില്‍ റൂമിന്റെ ഉദ്ഘാടനം സ്‌കൂള്‍ ജനറല്‍ സെക്രട്ടറി പത്തൂര്‍ സാഹിബ് ഹാജി നിര്‍വഹിച്ചു.

പ്രിന്‍സിപ്പല്‍ നജീബ് മാസ്റ്റര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഫൈസല്‍ തേറാമ്പില്‍, ലൈബ്രറി കണ്‍വീനര്‍ ഗില്‍ഷ ടീച്ചര്‍,കൗണ്‍സിലര്‍ ഷംന ടീച്ചര്‍ പങ്കെടുത്തു.ഭാരവാഹികളായ അശ്വതി ടീച്ചര്‍, അശ്വനി ടീച്ചര്‍ നേതൃത്വം നല്‍കി.

കൈരളി ക്ലബ് സ്‌കൂളിലെ വിവിധ വിഭാഗങ്ങള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിച്ചു. എല്‍.പി വിഭാഗം വായന മത്സരം, യു.പി വിഭാഗം ക്വിസ്, പോസ്റ്റര്‍ നിര്‍മാണം. എച്ച്.എസ് വിഭാഗം ക്വിസ്, പ്രസംഗം ഹയര്‍ സെക്കണ്ടറി വിഭാഗം ക്വിസ്, പ്രസംഗം എന്നീ മല്‍സരങ്ങളാണ് സംഘടിപ്പിച്ചത്.

എല്‍.പി വായന മല്‍സരത്തില്‍ ഹൈഫ ലുലു മറിയം,റൈസ ഫാത്തിമ, ഫാത്തിമ റൈസ .ക്വിസ് മല്‍സരം യു.പി വിഭാഗത്തില്‍ മുഹമ്മദ് റസിന്‍, ആയിശ ഷിബില ,എച്ച്,എസ് വിഭാഗത്തില്‍ ഫാത്തിമ നജ ,ദിയാന ,എച്ച്. എസ് എസ് വിഭാഗത്തില്‍ ഫഹ് മ,സൗഫീദ , പ്രസംഗ മത്സരം എച്ച്. എസ് വിഭാഗത്തില്‍ ഫാത്തിമ സാദിയ,ഇഷ്‌റ , എച്ച്. എസ്. എസ് വിഭാഗത്തില്‍ നാജിയ , യു.പി വിഭാഗം പോസ്റ്റര്‍ രചന അര്‍വ ഫാത്തിമ, മുഹമ്മദ് അഫ്‌നാസ് എന്നീ വിദ്യാര്‍ത്ഥികള്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി.

പരിപാടികള്‍ ക്ക് കൈരളി ക്ലബ്ബ് കണ്‍വീനര്‍ ദിവ്യ നായര്‍ ടീച്ചര്‍ , ശ്രുതി ടീച്ചര്‍ ,അശ്വതി ടീച്ചര്‍ അശ്വനി ടീച്ചര്‍,ഐശ്വര്യ ടീച്ചര്‍ നേതൃത്വം നല്‍കി.

error: Content is protected !!