
കുണ്ടൂർ ഉസ്താദ് ഉറൂസിന് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ കൊടിയേറി
തിരൂരങ്ങാടി : തെന്നിന്ത്യയിലെ ഗരീബ് നവാസ് കുണ്ടൂർ ഉസ്താദിൻ്റെ 21 ാമത് ഉറൂസിന് കുണ്ടൂർ ഗൗസിയ്യയിൽ കൊട ഉയർന്നു . ഇന്നലെ വൈകുന്നേരം സമസ്ത പ്രസിഡൻ്റ് ഇ സുലൈമാൻ മുസ് ലിയാർ കൊടി ഉയർത്തിയതോടെ അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ഉറൂസ് മുബാറകിന് തുടക്കമായി. മഖാം സിയാറത്തിന് സമസ്ത മുശാവറ അംഗം അബൂ ഹനീഫൽ ഫൈസി തെന്നല നേതൃത്വം നൽകി. ചാദർ നവാസിക്ക് കെവി ഹംസ ഹാജി തെന്നല നേതൃത്വം നൽകി.
സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, അലിബാഖവി ആറ്റുപുറം, എൻ പി ബാവ ഹാജി, ലത്വീഫ് ഹാജി കുണ്ടൂർ,
ഹസ്സൻ മുസ്‌ലിയാർ വയനാട്,സയ്യിദ് ജലാലുദ്ദീൻ ജീലാനി ,നാസർ ഹാജി ഓമച്ചപ്പുഴ .പൂക്കുഞ്ഞി തങ്ങൾ ചീർപ്പിങ്ങൾ,പി പി എ കുട്ടി ദാരിമി,അബ്‌ദുല്ല അഹ്‌സനി ചെങ്ങാനി,അബ്ദുൽ മജീദ് അഹ്‌സനി,മൈസൂർ ബാവ ഹാജി, ഏനി ഹാജി,ഹകീം ഹാജി കോട്ടൂർ തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് നടന്ന മജ്ലിസുൽ മഹബ്ബക്ക് ഫയാസ് ഫാളിലി എന്നിവർ നേതൃത്വം നൽകി.
വൈകുന്നേരം ഏഴിന് നടന്ന ഉദ്ഘാടന സമ്മേളന – ഹുബ്ബുർറസൂൽ കോൺഫ്രൻസിൽ ഇ സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു.. പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നടത്തി. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ‘ഹുബ്ബുർറസൂൽ’ പ്രഭാഷണം നടത്തി. വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി, സി മുഹമ്മദ് ഫൈസി, ഡോ. അബ്ദുൽ ഹകീം അസ്ഹരി കാന്തപുരം, സയ്യിദ് മുനീറുൽ അഹ്ദൽ അഹ്സനി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി എന്നിവർ പ്രഭാഷണം നടത്തി കാലത്ത് എട്ടിന് അനുഗ്രഹം തേടി സിയാറത്ത് യാത്ര നടന്നു.
ഏഴിന് ആത്മീയ സമ്മേളനത്തിൽ പേരോട് അബ്ദുർറഹ്മാൻ സഖാഫി പ്രഭാഷണം നടത്തും. സമാപന പ്രാർഥനക്ക് സയ്യിദ് ഹൈദ്രൂസ് മുത്തുകോയ തങ്ങൾ എളങ്കൂർ നേതൃത്വം നൽകും. നാളെ കാലത്ത് 10 ന് ശാദുലി റാത്തീബ് ,ഒരു മണിക്ക് മൗലിദ് മജ്‌ലിസ് എന്നിവ നടക്കും .വൈകുന്നേരം നാലിന് ‘ഖസീദത്തുൽ ബുർദ: ഹൃദയത്തിന്റെ സംഗീതം’ എന്ന വിഷയത്തിൽ പഠനസംഗമം നടക്കും.വൈകുന്നേരം ഏഴിന് അനുസ്മരണ സമ്മേളനം നടക്കും. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന ഉറൂസ് മുബാറക് ഈ മാസം 14-ന് സമാപിക്കും