തിരൂരങ്ങാടി • കോവിഡ് ബ്രിഗേഡിൽ നിയമിതരായ മുഴുവൻ ജീവനക്കാരെയും പിരിച്ചു വിട്ടതോടെ താ ലൂക്ക് ആശുപത്രിയിൽ കോവിഡ് ചികിത്സ പ്രതിസന്ധിയിലായി. കോ ചികിത്സ നിർത്തി വയ്ക്കാൻ ഡോക്ടർമാർ തീരുമാനിച്ചു. കിടത്തി ചികിത്സയും ഇല്ല. കോവിഡ് പരിശോധന, വാക്‌സിനേഷൻ എന്നിവയും അവതലത്തിലായിരിക്കുകയാണ്. ഡോക്ടർമാർ 10, ദന്ത ഡോക്ടർ 1, സ്റ്റാഫ് നഴ്സ് 20, ഫർമസിസ്റ്റ് 2, ഡാറ്റ എൻട്രി ഓപ്പറേറ്റർ 2, ക്ലീനിംഗ് സ്റ്റാഫ് 15, ജെപിഎച്ച് 1, എച്ചഐ 1, ബയോ മെഡി ക്കൽ എൻജിനീയർ 1 എന്നിങ്ങ നെ 63 സ്റ്റാഫുകളുണ്ടായിരുന്നത്
എന്നാൽ പൂർണമായും ഇവരുടെ സേവനം കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് അവസാനിപ്പിച്ചതോടെ താലൂക്ക് ആശുപത്രിയിൽ കോവിഡ് ചികിത്സ പ്രതിസന്ധിയിലാണ്.
ദേശീയ ആരോഗ്യ മിഷൻ വഴി നിയമിതരായ 63 പേരുടെ സേവനമാണ് ഒക്ടോബർ 31 ന് അവ സാനിപ്പിച്ചത്.
ഇതോടെ താലൂക്ക് ആശുപത്രിയിൽ കോവിഡ് ചികിത്സയ്ക്ക് ജീവനക്കാരില്ലാതായി.
ഇന്നലെ ഉച്ച വരെ മാത്രം ഒ പി നോക്കി. ഇന്ന് ഒ പി യും ഇല്ല.
ഉച്ചയ്ക്ക് ശേഷം കിടത്തി ചികിത്സയ്ക്ക് വന്നവരെ മുഴുവൻ റഫർ ചെയ്തു.
ഇതേ തുടർന്ന് ആശുപത്രി യിൽ രോഗികളുടെ ബന്ധുക്കൾ ജീവനക്കാരുമായി ബഹളമുണ്ടായി.
ജീവനക്കാരില്ലാത്തതിനാൽ ഇന്നലെ കോവിഡ് പരിശോധന യും നടത്തിയില്ല. വാക്സിനേഷനും നിർത്തി വയ്ക്കേണ്ട സാഹചര്യമാണെന്ന് ജീവനക്കാർ പറഞ്ഞു. കോവിഡ് ബ്രിഗേഡ് ജീവനക്കാരെ ഉപയോഗപ്പെടുത്തിയാണ് ഇവ ചെയ്തിരുന്നത്. ആശുപത്രിയിൽ ജീവനക്കാർ കുറവാണെന്നും, കോവിഡ് ഇതര രോഗികൾ വർധിച്ച സാഹചര്യത്തിൽ ആ ചികിത്സയും നടത്തേണ്ടതുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. കോവിഡ് ചികിത്സയ്ക്കായി വൻ തുക മുടക്കി സൗകര്യങ്ങൾ വര്ധിപ്പിച്ചിരുന്നു. ചികിത്സ നിർത്തിയതോടെ ഇതെല്ലാം വെറുതെ ആകുന്ന അവസ്ഥയാണ്.
പുനഃപരിശോധന ഇല്ലെങ്കിൽ പ്രതിഷേധം: മുന്നറിയിപ്പുമായി നഗരസഭ
തിരൂരങ്ങാടി ജീവനക്കാരെ പിൻവലിച്ച നടപടി പുനഃപരിശോ ധിക്കണമെന്നും ഇല്ലെങ്കിൽ പ്രതിഷേധ സമരം നടത്തുമെന്നും നഗരസഭ ജീവനക്കാരുടെ കാലാവധി അവസാനിച്ചെങ്കിലും കൂട്ട് പി രിച്ചുവിടൽ കോവിഡ് സെന്ററിന്റെ പ്രവർത്തനം അവതാളത്തിലാ ക്കുമെന്ന് നഗരസഭാധ്യക്ഷൻ കെ.പി.മുഹമ്മദ് കുട്ടി പറഞ്ഞു.
കോവിഡ് ഇതര രോഗികളുടെ എണ്ണം വർധിച്ച സാഹചര്യ ത്തിൽ കോവിഡ് സെന്ററിന്റെ കൂടി പ്രവർത്തനത്തിൽ ഇടപെടു ന്നത് പ്രതിസന്ധി സൃഷ്ടിക്കും. ജീവനക്കാരെ പിൻവലിച്ചെങ്കിലും കോവിഡ് ചികിത്സയും കോവിഡ് ഇതര ചികിത്സയും തുടരണ ന്നുള്ള ഡിഎംഒയുടെ നിർദേശം പരിഹാസ്യമാണ്. ഇക്കാര്യം ഡി എംഒയെ നേരിട്ട് ബോധ്യപ്പെടുത്തി.
ജീവനക്കാരെ നിയമിച്ചില്ലെങ്കിൽ സമര പരിപാടികൾ നടത്തുമെ ന്ന് നഗരസഭാധ്യക്ഷൻ, സ്ഥിരസമിതി അധ്യക്ഷൻമാരായ സി.പി. ഇസ്മായിൽ, ഇഖ്ബാൽ കല്ലുങ്ങൽ, വഹീദ ചെമ്പ, വാർഡ് കൗൺ സിലർ അഹമ്മദ് കുട്ടി കക്കടവത്ത് എന്നിവർ പറഞ്ഞു.