കോയപ്പാപ്പ ആണ്ട് നേര്‍ച്ചക്ക് കൊടിയേറി

വേങ്ങര : കോയപ്പാപ്പ (സ:ദ)യുടെ 42-ാം ആണ്ട് നേര്‍ച്ചക്ക് വേങ്ങര കോയപ്പാപ്പ ജാറം അങ്കണത്തില്‍ കൊടിയേറ്റത്തോടെ തുടക്കം കുറിച്ചു. ഇര്‍ഫാനി ഉസ്താദിന്റെയും, വേങ്ങര ടൗണ്‍ ജുമാ മസ്ജിദ് ഇമാം ഉസ്താദ് അബ്ദുസമദ് അഹ്‌സനി കോട്ടുമലയുടെയും കാര്‍മ്മികത്വത്തില്‍ പ്രസിഡണ്ട് എന്‍ടി ബാവ ഹാജി കൊടി ഉയര്‍ത്തി. കൊളക്കാട്ടില്‍ കുഞ്ഞുട്ടി, മുല്‍ത്താന്‍ ബാവ,പാറയില്‍ കുഞ്ഞിമോന്‍ തങ്ങള്‍, എം.കെ. റസാക്ക്, പഞ്ചായത്ത് അംഗം സി. റഫീക്ക്, എ.കെ. നജീബ് തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. മെയ് 4 ന് അന്നദാനത്തോടെ നേര്‍ച്ചക്ക് സമാപനം കുറിക്കും.

error: Content is protected !!