Saturday, March 14

കെ എസ് ഹംസയെ വഖഫ് ബോർഡ് ചെയർമാൻ ആയി നിയമിച്ചു

തീരുവനന്തപുരം: വഖഫ് ബോർഡ് ചെയർമാൻ ആയി മുൻ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെഎസ് ഹംസയെ സർകാർ നിയമിച്ചു. വഖഫ് ബോർഡ് ചെയർമാൻ ആയിരുന്ന എം കെ സക്കീർ പൊന്നാനി മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി ആയി മത്സരിക്കുന്നതിൻ്റെ ഭാഗമായി സ്ഥാനം രാജി വെച്ചതിനെ തുടർന്നാണ് ആ സ്ഥാനത്തേക്ക് ഹംസയെ നിയമിച്ചത്. കഴിഞ്ഞ മാസമാണ് വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചിരുന്നത്. അഞ്ച് വർഷം കാലാവധിയുണ്ട്.

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ആയിരിക്കെ സംഘടന വിരുദ്ധ പ്രവർത്തനം നടത്തിയതിന് ഇദ്ദേഹത്തിനെതിരെ നടപടി എടുത്തിരുന്നു. തുടർന്ന് കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ പൊന്നാനി ലോക്സഭ മണ്ഡലത്തിൽ നിന്ന് എൽഡിഎഫ് സ്ഥാനാർഥി ആയി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തൃശൂർ ചേലക്കര സ്വദേശിയാണ്.

error: Content is protected !!