കെഎസ്‌ഇബി ക്യാഷ് കൗണ്ടറുകള്‍ നാളെ പ്രവര്‍ത്തിക്കും

Copy LinkWhatsAppFacebookTelegramMessengerShare

കെ എസ് ഇ ബിയുടെ ക്യാഷ് കൗണ്ടറുകള്‍ ഓഗസ്റ്റ് 30ന് പ്രവര്‍ത്തിക്കുമെന്ന് അറിയിപ്പ്. തുടര്‍ച്ചയായ അവധികള്‍ക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിവസത്തില്‍ ക്യാഷ് കൗണ്ടറുകളില്‍ ഉണ്ടാകുന്ന അഭൂതപൂര്‍വ്വമായ തിരക്ക് മൂലം ഉപഭോക്താക്കള്‍ക്ക് ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഓഗസ്റ്റ് 30ന് രാവിലെ ഒന്‍ പത് മണി മുതല്‍ വൈകുന്നേരം മൂന്ന് മണി വരെ എല്ലാ സെക്ഷൻ ഓഫീസുകളിലേയും ക്യാഷ് കൗണ്ടറുകള്‍ തുറക്കുമെന്ന് പബ്ളിക് റിലേഷൻസ് ഓഫീസറുടെ ചുമതലയുള്ള ചീഫ് പേഴ്സണല്‍ ഓഫീസര്‍ അറിയിച്ചു.

എന്നാല്‍ സംസ്ഥാനത്തെ റേഷൻ കടകള്‍ തിരുവോണം മുതല്‍ മൂന്ന് ദിവസം തുറക്കില്ല. തിരുവോണ ദിവസമായ ഓഗസ്റ്റ് 29 മുതല്‍ 31 വരെ കടകള്‍ക്ക് അവധിയായിരിക്കുമെന്ന് സംസ്ഥാന ഭക്ഷ്യ – പൊതുവിതരണ വകുപ്പ് ഉത്തരവ് ഇറക്കി.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!